24.1 C
Kottayam
Friday, June 5, 2026

തൃശ്ശൂരില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ്

Must read

തൃശൂര്‍: ജില്ലയില്‍ ഇന്ന് 21 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തരായി. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ബംഗലൂരുവില്‍ നിന്ന് വന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായ വേളൂക്കര സ്വദേശികളായ ഒരേ കുടുംബാംഗങ്ങളായ സ്ത്രീ(64), പുരുഷന്‍(35), പുരുഷന്‍(73), ഒരു വയസ്സുള്ള പെണ്‍കുട്ടി, കുന്നംകുളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍പ്പെട്ട ചാവക്കാട് സ്വദേശി(34, പുരുഷന്‍)

കൊരട്ടിയില്‍ സമ്പര്‍ക്കത്തിലൂടെ രോഗംബാധിച്ച രണ്ട് കന്യാസ്ത്രീകള്‍(51, 58) എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു.വിശാഖപട്ടണ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി (30, പുരുഷന്‍), ജൂലൈ 7 ന് ബംഗളൂരുവില്‍ നിന്ന് വന്ന ഒല്ലൂര്‍ സ്വദേശി (26, പുരുഷന്‍), ജയ്പൂരില്‍ നിന്ന് വന്ന പാര്‍ളിക്കാട് സ്വദേശി (60, പുരുഷന്‍), ജൂണ്‍ 18 ന് ജയ്പൂരില്‍ നിന്ന് വന്ന 4 ബിഎസ്എഫ് ജവാന്‍മാര്‍ (47, പുരുഷന്‍), (57, പുരുഷന്‍), (38, പുരുഷന്‍), (45, പുരുഷന്‍), ഉദയ്പൂരില്‍ നിന്ന് വന്ന ബിഎസ്എഫ് ജവാന്‍(30, പുരുഷന്‍), ജൂലൈ 3ന് കിര്‍ഖിസ്ഥാനില്‍ നിന്ന് വന്ന പുത്തൂര്‍ സ്വദേശി(23, പുരുഷന്‍)

ജൂലൈ 10 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശികളായ പെണ്‍കുട്ടി(13), ആണ്‍കുട്ടി(11), പുരുഷന്‍(50), സ്ത്രീ (42), ജൂലൈ 11 ന് ബംഗലൂരുവില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി(28, സ്ത്രീ) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 763 ആയി. ഇതുവരെ 479 പേര്‍ രോഗമുക്തരായി.രോഗം സ്ഥിരീകരിച്ച 265 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

- Advertisement -

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13247 പേരില്‍ 12949 പേര്‍ വീടുകളിലും 288 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 38 പേരെയാണ് ശനിയാഴ്ച (ജൂലൈ 17) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 791 പേരെ ശനിയാഴ്ച (ജൂലൈ 17) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1179 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

- Advertisement -

ശനിയാഴ്ച (ജൂലൈ 17) 552 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 19354 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 17454 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1900 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 8454 പേരുടെ സാമ്പിളുകള്‍ അധികമായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ശനിയാഴ്ച (ജൂലൈ 17) 395 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ 50812 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 127 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week