രഹസ്യചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണി;ഐടി വ്യവസായിയില്‍ നിന്ന് 20 കോടി തട്ടി;ഹണി ട്രാപ്പ് കേസില്‍ തൃശൂര്‍ സ്വദേശിനിയും ഭര്‍ത്താവും അറസ്റ്റില്‍

കൊച്ചി: ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഐടി വ്യവസായിയില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസില്‍ തൃശൂര്‍ സ്വദേശിനിയായ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. തൃശ്ശൂര്‍ സ്വദേശിനിയായ ശ്വേതയും ഭര്‍ത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് പ്രതികളെ പിടികൂടിയത്.

ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത. രഹസ്യമായി നടത്തിയ ചാറ്റുകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഐടി വ്യവസായിയില്‍ നിന്ന് ദമ്പതികള്‍ പണം തട്ടിയത്. 30 കോടി രൂപയാണ് ദമ്പതികള്‍ ഐടി വ്യവസായിയോട് ആവശ്യപ്പെട്ടത്. വ്യവസായി പലതവണയായി 20 കോടി രൂപ കൈമാറിയെന്നും പൊലീസ് പറയുന്നു. ശ്വേതയുടെയും ഭര്‍ത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയെന്ന് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News