തൃശൂർ: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയെന്ന വാർത്തയിൽ വ്യക്തത വരുത്തി ജില്ലാ കളക്ടർ.ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകളിൽ നാളെ (ജൂൺ 28) ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചതാണ് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും അവധി എന്ന രീതിയിൽ പ്രചരിച്ചതെന്ന് കളക്ടർ ഫേസ് ബുക്കിൽ കുറിച്ചു
പോസ്റ്റിൻ്റെ പൂർണരൂപം ഇങ്ങനെ :
- Advertisement -
സ്കൂൾ അവധി സംബന്ധിച്ച് വ്യക്തത
- Advertisement -
തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസിൻ്റെ കീഴിലുള്ള സ്കൂളുകളിൽ നാളെ (ജൂൺ 28) ക്ലാസ് ഉണ്ടാകില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചതാണ് ജില്ലയിൽ എല്ലാ സ്കൂളുകൾക്കും അവധി എന്ന രീതിയിൽ പ്രചരിച്ചത്. ജില്ലയിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അറിയിപ്പ് ബാധകമല്ല. ഇതു സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിൽ നിന്ന് യാതൊരു അറിയിപ്പും നൽകിയിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

