29.4 C
Kottayam
Friday, June 5, 2026

ഫേസ് ബുക്ക് സൗഹൃദം പ്രണയവും ഗര്‍ഭവുമായി; വയറൊളിപ്പിച്ച് വീട്ടില്‍ രഹസ്യ പ്രസവം; ആദ്യ കുട്ടി മരിച്ചപ്പോള്‍ പെണ്‍കുട്ടി കുഴിച്ചിട്ടു; അടുത്ത ചോരക്കുഞ്ഞിനെ കൊന്നു കുഴിച്ചു മൂടി; ബലികര്‍മ്മത്തിന് സൂക്ഷിച്ച അസ്ഥി തെളിവായി; കമിതാക്കളുടെ പിണക്കം പുതുക്കാട്ടെ വെളിപ്പെടുത്തലായി; ഭവിനും അനീഷയും അഴിക്കുള്ളിലേക്ക്

Must read

തൃശൂര്‍: തൃശൂര്‍ പുതുക്കാട് നവജാത ശിശുക്കളെ കമിതാക്കള്‍ ചേര്‍ന്ന് കുഴിച്ചിട്ടുവെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ ആമ്പല്ലൂര്‍ സ്വദേശി ഭവിന്‍ (25), മറ്റത്തൂര്‍ നൂലുവള്ളി സ്വദേശി അനീഷ (22) എന്നിവരെ പുതുക്കാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവര്‍ക്കും രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെയാണ് കുഴിച്ചിട്ടത്. ഇതില്‍ ആദ്യ കുട്ടിയുടേത് സ്വാഭാവിക മരണമാണെന്നാണ് മൊഴി. എന്നാല്‍ രണ്ടാമത്തെ കുട്ടിയെ കൊന്ന് കുഴിച്ചിട്ടതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കുഞ്ഞുങ്ങളുടെ അസ്ഥികള്‍ കര്‍മ്മം ചെയ്യാനായി ഇവര്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍ ഭവിന്‍ ഇന്നലെ അര്‍ദ്ധ രാത്രിയോടെ പൊടിഞ്ഞ അസ്ഥികളുമായി പുതുക്കാട് സ്റ്റേഷനില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അനീഷയുമായുള്ള ബന്ധത്തില്‍ 2021ലും 2024ലും കുഞ്ഞുങ്ങളുണ്ടായാതായി ഭവിന്‍ പൊലീസിനോട് പറഞ്ഞു.

- Advertisement -

അനീഷയുമായി പിണങ്ങിയതാണ് ഇത് പുറത്തു പറയാന്‍ കാരണം. ഇവര്‍ രണ്ടു പേരും നാലു കൊല്ലം മുമ്പ് സോഷ്യല്‍ മീഡിയയിലൂടെയാണ് അടുത്തത്. അത് പ്രണയമായി വളര്‍ന്നു. ഇതിനിടെ അനീഷ ഗര്‍ഭിണിയായി. ആരും അറിയാതെ പ്രസവിച്ചു. ലാബ് ടെക്‌നീഷ്യയായിരുന്നു അനീഷ. വസ്ത്രങ്ങളും മറ്റും ധരിച്ചാണ് ഗര്‍ഭം മറച്ചത്. അതിന് ശേഷം കുട്ടിയെ വീട്ടിന് അടുത്ത് കഴിച്ചിട്ടു. വീണ്ടും ഭവിനുമായി ബന്ധം തുടര്‍ന്നു.

- Advertisement -

ഒരു വര്‍ഷം കഴിഞ്ഞ് വീണ്ടും കുട്ടിയുണ്ടായി. ആദ്യത്തേത് പോലെ രണ്ടാമത്തതും ആണ്‍ കുട്ടിയായിരുന്നു. ഇതിനെ കൊന്ന് കഴിച്ചു മൂടി. പ്രസവത്തില്‍ മരിച്ച കുട്ടികളുടെ അസ്ഥികളാണ് കൈവശം എന്നാണ് ഭവിന്‍ പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് അനീഷയെയും സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്തു. 2020 മുതല്‍ ഫേസ്ബുക്ക് വഴിയാണ് അനീഷയുമായി ബന്ധപ്പെട്ടതെന്ന് ഭവിന്‍ പറഞ്ഞു.

- Advertisement -

അനീഷ രണ്ട് ആണ്‍കുട്ടികളെ പ്രസവിക്കുകയും കുട്ടികള്‍ മരിക്കുകയും ചെയ്തു. ആദ്യത്തെ പ്രസവം 2021 നവംബര്‍ ആറിന് അനീഷയുടെ വീട്ടിലെ കുളിമുറിയില്‍ നടന്നു. കുട്ടി മരിച്ചപ്പോള്‍ അനീഷ തന്നെ വീട്ടുപറമ്പില്‍ രഹസ്യമായി ജഡം കുഴിച്ചിട്ടു. 8 മാസത്തിനു ശേഷം കുട്ടിയുടെ അസ്ഥികള്‍ ഭവിന് കൈമാറി.

വീണ്ടും അനീഷ ഗര്‍ഭിണിയാകുകയും 2024 ഏപ്രില്‍ 29ന് അനീഷയുടെ വീട്ടില്‍വെച്ച് ഒരു ആണ്‍കുട്ടിയെ കൂടി പ്രസവിക്കുകയും ചെയ്തു. ആ കുഞ്ഞും തത്സമയം മരിക്കുകയും ജഡം ആമ്പല്ലൂരിലെത്തിച്ച് ഭവിന് കൈമാറുകയും ചെയ്തുവെന്നാണ് മൊഴി. എന്നാല്‍ ഈ കുട്ടിയെ കൊന്നതാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

അമ്മയാണ് കുട്ടിയെ കൊന്നത്. ഇതില്‍ ഭവിന് പങ്കില്ല. എന്നാല്‍ ഈ കുട്ടിയെ ഭവിന്‍ വീടിന്റെ പുറകില്‍ രഹസ്യമായി കുഴിച്ച് മൂടിയെന്നും ഇരുവരും മൊഴി നല്‍കി. രണ്ട് കുട്ടികളുടേയും അസ്ഥികളുമായാണ് ഭവന്‍ സ്റ്റേഷനില്‍ ഹാജരായത്. കൊണ്ടു വന്നത് മനുഷ്യരുടെ അസ്ഥിയാണെന്ന് പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. ഇനി ഡി എന്‍ എ പരിശോധന അടക്കം നടത്തും. മരിച്ചത് ഭവിന്റേയും അനീഷയുടേയും കുട്ടികളാണോ എന്ന് ഉറപ്പിക്കാനാണ് ഇത്.

സഞ്ചിയില്‍ കുഞ്ഞുങ്ങളുടെ അസ്ഥികളുമായി യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് കയറി വരികയായിരുന്നു. ഇയാള്‍ അപ്പോള്‍ മദ്യപിച്ചിരുന്നു. ചോദ്യം ചെയ്യലില്‍ മൂന്നു വര്‍ഷം മുമ്പാണ് സംഭവമെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്തെങ്കിലും തരത്തിലുള്ള ദോഷം തീര്‍ക്കുന്നതിന് വേണ്ടിയാണ് കുട്ടികളുടെ അസ്ഥി സൂക്ഷിച്ചത്. കാമുകി തന്നില്‍ നിന്ന് അകലുന്നു എന്ന സംശയത്തെ തുടര്‍ന്ന് കാമുകന്‍ അസ്ഥിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week