25.5 C
Kottayam
Friday, June 5, 2026

മാധ്യമങ്ങളെ ഞെട്ടിച്ച ട്വിസ്റ്റ്,അവസാനം വരെ ചോരാത്ത സസ്‌പെന്‍സ്,വൈദികനോടൊപ്പം വാര്‍ത്താ സമ്മേളനത്തിലവസാനിച്ച ക്ലൈമാക്‌സ്,തൃക്കാക്കരയില്‍ നടന്നത്

Must read

കൊച്ചി: സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ആസ്ഥാനമായ കലൂര്‍ ലെനിന്‍ സെന്ററില്‍ ബുധനാഴ്ച സിപിഎം ജില്ലാ നേതൃയോഗങ്ങള്‍ ചേര്‍ന്നതിനു തൊട്ടുപിന്നാലെയാണ് ഡിവൈഎഫ്‌ഐ നേതാവ് കെ എസ് അരുണ്‍കുമാറായിരിക്കും സ്ഥാനാര്‍ഥിയെന്ന സൂചനകള്‍ പുറത്തു വന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും അരുണ്‍കുമാറിനായി അണികള്‍ ചുവരെഴുത്തു തുടങ്ങിയിരുന്നു. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗമായ പി വി ശ്രീനിജന്‍ എംഎല്‍എ തന്നെ അരുണിനായി വോട്ട് അഭ്യര്‍ഥിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമിട്ടു.

എന്നാല്‍ ഇതിനെല്ലാം ശേഷമായിരുന്നു ട്വിസ്റ്റുകളുടെയും സസ്‌പെന്‍സുകളുടെയും തുടക്കം. അരുണ്‍കുമാറിന്റെ പേര് പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും എല്ലാം മാധ്യമ സൃഷ്ടി മാത്രമെന്നുമുളള അവകാശവാദവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തന്നെ രംഗത്തു വന്നു. ജില്ലാ എല്‍ഡിഎഫ് യോഗത്തിലടക്കം വിശദമായ ചര്‍ച്ചയ്ക്കു ശേഷം മാത്രമേ സ്ഥാനാര്‍ഥിയെ തീരുമാനിക്കൂ എന്നും ഇപി പറഞ്ഞിരുന്നു. ഇതോടെയാണ് വ്യാഴാഴ്ചത്തെ എല്‍ഡിഎഫ് ജില്ലാ നേതൃയോഗത്തിന് പ്രാധാന്യം കൈവന്നത്.

- Advertisement -

- Advertisement -

രാവിലെ പതിനൊന്നു മണിയോടെ തന്നെ ഇടതുമുന്നണി ഘടകകക്ഷികളുടെ ജില്ലാ നേതാക്കള്‍ കലൂരിലെ ലെനിന്‍ സെന്ററിലെത്തി. പതിനൊന്നരയോടെ യോഗം തുടങ്ങി. ഏതാണ്ട് ഒരു മണിയോടെ യോഗം കഴിഞ്ഞപ്പോഴേക്കും ഒരു കാര്യം വ്യക്തമായിരുന്നു. അരുണ്‍ കുമാര്‍ എന്ന പേരിനൊപ്പം മറ്റൊരു പേര് കൂടി ഇടതുമുന്നണി ചര്‍ച്ച ചെയ്യുന്നുണ്ട്. പക്ഷേ ആര് ? കൃത്യമായ സൂചകളൊന്നും പുറത്തേക്കു വന്നില്ല. മന്ത്രി പി രാജീവും സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും യോഗത്തിനിടെ ഒരു കാറില്‍ പുറത്തേക്ക് പോവുക കൂടി ചെയ്തതോടെ ഉദ്വേഗം ഉയര്‍ന്നു.

ജില്ലാ നേതൃയോഗം കഴിഞ്ഞ് പുറത്തേക്കു വന്ന സിപിഐ നേതാക്കളടക്കം ഇടതുമുന്നണി ഘടകക്ഷി നേതാക്കള്‍ക്കാര്‍ക്കും ആരാകും സ്ഥാനാര്‍ഥിയെന്നതിനെ പറ്റി ഒരു സൂചനയും ഉണ്ടായിരുന്നില്ല. വൈകുന്നേരം അഞ്ചു മണിക്കകം സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും വൈകാതെ അറിയിക്കാമെന്നും മാത്രമാണ് ഘടകകക്ഷി നേതാക്കളോടും സിപിഎം നേതൃത്വം പറഞ്ഞത്. പുറത്തിറങ്ങിയ പ്രമുഖ ഘടകകക്ഷി നേതാക്കളിലൊരാള്‍ ഇങ്ങനെ പറഞ്ഞു.

- Advertisement -

‘സ്ഥാനാര്‍ഥി ആരാണെന്ന് തീരുമാനിച്ചിട്ടില്ല. അതാരായാലും തിങ്കളാഴ്ച നോമിനേഷന്‍ കൊടുക്കും. പന്ത്രണ്ടാം തീയതി മുഖ്യമന്ത്രി എത്തി കണ്‍വെന്‍ഷനും നടക്കും’

ഒരു മണിക്ക് യോഗം തീര്‍ന്നെങ്കിലും പല ഘടകകക്ഷി നേതാക്കളും ലെനിന്‍ സെന്റര്‍ പരിസരത്തു തന്നെ തുടര്‍ന്നു. സ്ഥാനാര്‍ഥിയാരെന്നറിയാനുളള ഉദ്വേഗം തന്നെയായിരുന്നു കാരണം. അതൃപ്തരായ ചില കോണ്‍ഗ്രസ് നേതാക്കളുടെ പേരും സിപിഎമ്മുമായി ചേര്‍ന്നു നില്‍ക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ പേരുമെല്ലാം ഇതിനിടയില്‍ സാധ്യതകളായി ഘടകകക്ഷി നേതാക്കള്‍ തന്നെ പങ്കുവയ്ക്കുന്നുമുണ്ടായിരുന്നു.

അരുണ്‍കുമാറിന്റെ പേര് ചോര്‍ന്നതു കൊണ്ടു തന്നെ അതീവ ജാഗ്രതയിലായിരുന്നു സിപിഎം നേതൃത്വം. അതുകൊണ്ടു തന്നെയാണ് ഘടകകക്ഷി നേതാക്കളില്‍ നിന്നു പോലും സ്ഥാനാര്‍ഥിയുടെ പേര് മറച്ചു വച്ചത്. ഏതാണ്ട് രണ്ടേമുക്കാലോടെ ലെനിന്‍ സെന്ററില്‍ നിന്ന് അറിയിപ്പെത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മൂന്നേ കാലിന് മാധ്യമങ്ങളെ കാണും. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് ഇതോടെ ഉറപ്പായി. പക്ഷേ ആരാകും സ്ഥാനാര്‍ഥി. ഇ.പിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്ന ലെനിന്‍ സെന്ററിന്റെ മൂന്നാം നിലയില്‍ മുറിയില്‍ ഈ ചോദ്യം ഉത്തരം കിട്ടാതെ നിറഞ്ഞു നിന്നു.

ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ ഇ പിയുടെ വാക്കുകള്‍ കേള്‍ക്കാനായി വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം കാത്തു നിന്നു. നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥിയും ഹാളിലേക്ക് എത്തുമെന്നായിരുന്നു ആദ്യം പുറത്തു വന്ന സൂചന. പക്ഷേ വാര്‍ത്താ സമ്മേളനത്തിനായി ഇ പിയും, പി രാജീവും, എം സ്വരാജും പിന്നെ സി എന്‍ മോഹനനും മാത്രം എത്തി. സസ്‌പെന്‍സ് തുടര്‍ന്നു. ഒടുവില്‍ വാര്‍ത്താ സമ്മേളനം തുടങ്ങി ഏതാണ്ട് അഞ്ചു മിനിട്ടോളം പിന്നിട്ടപ്പോള്‍ ഇ പിയുടെ പ്രഖ്യാപനമെത്തി.

ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജോ ജോസഫാകും സ്ഥാനാര്‍ഥിയെന്ന്. പ്രഖ്യാപനം കാത്തു നിന്ന ഘടകക്ഷി നേതാക്കളെയടക്കം ഞെട്ടിച്ച പ്രഖ്യാപനം. ചിലരെങ്കിലും പരസ്പരം സ്ഥാനാര്‍ഥിയെ പറ്റി ചോദിച്ചു. ചിലര്‍ ഫെയ്‌സ്ബുക്കില്‍ തിരഞ്ഞു. അപ്പോഴേക്കും സ്ഥാനാര്‍ഥിയുടെ പേരും ചിത്രവും അച്ചടിച്ച കാര്‍ഡ് തന്റെ മൊബൈല്‍ ഫോണില്‍ എം സ്വരാജ് മാധ്യമ പ്രവര്‍ത്തകരെ കാണിച്ചു. ലെനിന്‍ സെന്ററിലേക്ക് സ്ഥാനാര്‍ഥി എത്തില്ലെന്നും ലിസി ആശുപത്രിയിലാകും സ്ഥാനാര്‍ഥി മാധ്യമങ്ങളെ കാണുകയെന്നും ഇ പി വ്യക്തമാക്കിയതോടെ ശ്രദ്ധയത്രയും അവിടേക്കു മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week