KeralaNews

പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി,തെരച്ചിൽ തുടരുന്നു

പത്തനംതിട്ട:  ആറന്മുളയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളെ കാണാതായി. പരപ്പുഴ കടവിൽ കുളിക്കാനിറങ്ങിയ ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ എബിൻ, മെറിൻ, മെഫിൻ എന്നിവരെയാണ് കാണാതായത്.

എട്ട് പേരടങ്ങുന്ന സംഘം മാരാമൺ കൺവെൻഷൻ കാണാനെത്തിയതാണ്. പമ്പയാറ്റിൽ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടമുണ്ടായത്. ഫയർ ഫോഴ്സും മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേര്‍ന്ന് തെരച്ചിൽ നടത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button