KeralaNews

തിരുനക്കര പുത്തന്‍പള്ളി മുൻ ഇമാമിന്റെ ചെറുമകന്‍ കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മരിച്ചു

കോട്ടയം: തിരുനക്കര പുത്തന്‍പള്ളി മുൻ ഇമാമിന്റെ ചെറുമകന്‍ കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് വീണ് മരിച്ചു.പുത്തന്‍പള്ളി മുൻ ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലി (3) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപത്തായിരുന്നു അപകടം.വീടിന് മുന്നിലെ ഗേറ്റില്‍ കയറി അടുന്നതിനിടെ ഗേറ്റ് ഇളകി ശരീരത്തിലേക്ക് വീഴുകയായിരുന്നു.

ഗേറ്റ് തലയില്‍ ഇടിച്ചാണ് മരണം സംഭവവിച്ചതെന്നാണ് പ്രാഥമിക വിവരം.കുട്ടിയെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.കോമക്കാടത്ത് വീട്ടില്‍ ജവാദ്, ശബാസ് ദമ്പതികളുടെ മകനാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button