24.9 C
Kottayam
Friday, June 5, 2026

വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ചു,മൂന്ന് അധ്യാപക അവാർഡുകൾ നേടിയ പ്രൊഫസർ കുറ്റക്കാരൻ

Must read

വാഷിംഗ്ടൺ: മൃ​ഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. യുഎസ്സിൽ പ്രത്യേകിച്ചും. അതുപോലെയുള്ള ക്രൂരതകളുടെ അനേകം വാർത്തയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. വന്യജീവികളെ വേട്ടയാടൽ, ഫാമിലും മറ്റുമുള്ള മൃ​ഗങ്ങളോട് കാണിക്കുന്ന ക്രൂരത തുടങ്ങിയവയെല്ലാം അതിൽ പെടുന്നു.

എന്നാൽ, അതോടൊപ്പം തന്നെ വർധിച്ചു വരുന്ന ഒന്നാണ് മൃ​ഗങ്ങളോടുള്ള ലൈം​ഗിക പീഡനം. ഇപ്പോഴിതാ യുഎസ്സിൽ അവാർഡ് പോലും വാങ്ങിയ ജനസമ്മതനായിരുന്ന ഒരു പ്രൊഫസർക്ക് മേൽ സ്വന്തം വളർത്തുനായയെ ലൈം​ഗികമായി പീഡിപ്പിച്ചതിന് വിവിധ കുറ്റങ്ങൾ ചുമത്തിയിരിക്കയാണ്. 

പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ 64 -കാരൻ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത്. വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മാറ്റ്‌സൗക്കാസിനെതിരെ വിവിധ കുറ്റങ്ങൾ ചുമത്തിയിരിക്കയാണ് ഇപ്പോൾ.

പരസ്യമായ മൃ​ഗപീ‍ഡനം, വളർത്തു നായയെ ലൈം​ഗികമായി ഉപയോ​ഗിക്കൽ എന്നിവയടക്കം അനേകം കുറ്റങ്ങളിൽ ഇയാൾക്ക് വിചാരണ നേരിടേണ്ടി വരും. പെൻസിൽവാനിയയിലെ റോത്രോക്ക് സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെയിൽ ക്യാമറയിലാണ് പ്രൊഫസർ നായയെ ലൈം​ഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. പിടികൂടിയ ഉടനെ തന്നെ ‘ഞാൻ തീർന്നു, ഞാൻ മരിച്ചു’ എന്നാണ് ഇയാൾ പ്രതികരിച്ചത്. ഒപ്പം ഉദ്യോ​ഗസ്ഥരോട് ‘തന്നെ വെടിവച്ച് കൊല്ലൂ’ എന്നും ഇയാൾ ആവശ്യപ്പെട്ടത്രെ. 

- Advertisement -

എല്ലാവരും ബഹുമാനത്തോടെ കണ്ടിരുന്നയാളാണ് പ്രൊഫസറായ മാറ്റ്‌സൗക്കാസ്. തന്റെ അസാധാരണമായ അധ്യാപന കഴിവുകൾക്ക് നിരവധി അംഗീകാരവും ഇയാൾ നേടിയിട്ടുണ്ട്. മൂന്ന് അധ്യാപക അവാർഡുകളാണ് ഇയാൾ നേടിയിട്ടുള്ളത്.

- Advertisement -

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2014 മുതൽക്ക് തന്നെ ഇയാൾ കാട്ടിൽ നിയമവിരു​ദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഏതായാലും, എല്ലാവരും ബഹുമാനിക്കുന്ന ഒരു പ്രൊഫസർ ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്തത് ആളുകളെ വലിയ തരത്തിൽ ഞെട്ടിച്ചു. 

മൃ​ഗസംരക്ഷണത്തിനും അവയുടെ അവകാശത്തിനും വേണ്ടി പ്രവർത്തിക്കാനും ഇത് ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week