ന്യൂഡൽഹി:പ്രായപൂർത്തിയായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഹിമാചൽ പ്രദേശ്, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളും ദാദ്രാ ആൻഡ് നാഗർഹവേലി-ദാമൻ ആൻഡ് ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുമാണ് അർഹരായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകിയത്.
നേട്ടം കൈവരിച്ച സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. ട്വിറ്ററിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ജനസംഖ്യയിലെ പ്രായപൂർത്തിയായ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിച്ച മാണ്ഡവ്യ, ആരോഗ്യപ്രവർത്തകരെയും അനുമോദിച്ചു.
രാജ്യത്ത് പ്രായപൂർത്തിയായ മുഴുവൻപേർക്കും വാക്സിൻ നൽകിയ ആദ്യ സംസ്ഥാനം ഹിമാചൽ പ്രദേശാണ്. ഓഗസ്റ്റ് 29-നാണ് ഹിമാചൽ ഈ നേട്ടം കൈവരിച്ചത്. സെപ്റ്റംബർ പത്തിനാണ് ഗോവ ഈ നേട്ടം കരസ്ഥമാക്കിയത്.
ദാദ്ര ആൻഡ് നാഗർഹവേലി- ദാമൻ ആൻഡ് ദിയു-6.26 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തപ്പോൾ ലഡാക്ക്(1.97 ലക്ഷം ഡോസ്), ലക്ഷദ്വീപ്(53,499 ഡോസ്) എന്നിങ്ങനെയും വാക്സിൻ വിതരണം ചെയ്തു. ഹിമാചൽ പ്രദേശ് 55.74 ലക്ഷം ഡോസ് വാക്സിനും ഗോവയും സിക്കിമും യഥാക്രമം 11.83 ലക്ഷം ഡോസും 5.10 ലക്ഷം ഡോസും വിതരണം ചെയ്തു.
Congratulations to these States & UTs for administering the first #COVID19 vaccine dose to 100% of the adult population.
Special appreciation for the health workers in these regions for their diligence & commitment 👏 pic.twitter.com/pH89J7lhtF
— Office of Mansukh Mandaviya (@OfficeOf_MM) September 12, 2021
രാജ്യത്ത് ഏറ്റവുമധികം ആളുകൾക്ക് വാക്സിൻ നൽകിയ സംസ്ഥാനം കേരളമാണ് 2,27,48,174
കുത്തിവെപ്പുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്
സെപ്റ്റംബര്‍ 12 വരെ വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 79.3 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,27,48,174), 31.12 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (89,55,855) നല്കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,88,082)45 വയസില്‍ കൂടുതല്‍ പ്രായമുള്ള 94 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 51 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്സിനേഷന് സംസ്ഥാനം നല്‍കിയിട്ടുണ്ട്.