FeaturedHome-bannerKeralaNews

സംസ്ഥാനത്ത് മൂന്ന് നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ,കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ശക്തമായിക്കൊണ്ടിരിക്കുകയാണ്. നെയ്യാർ, കരമന, മണിമല നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയിരിക്കുകയാണ്. കേന്ദ്ര ജല കമ്മീഷൻ ജാ​ഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ ജില്ലയിൽ 3 ദുരിതാശ്വാസ ക്യാംപുകൾ ഇന്നലെ മുതൽ ആരംഭിച്ചു. മലപ്പുറത്ത് പുതുപ്പൊന്നാനിയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. തിരുവനന്തപുരം വാമനപുരം നദിയിൽ കാണാതായ ആൾക്കായി തെരച്ചിൽ തുടരുകയാണ്. 

തുടർച്ചയായ ശക്തമായ മഴ കുറയുന്നു. എങ്കിലും ഇടവേളകളിൽ ചുരുക്കമിടങ്ങളിൽ ഇനിയും കനത്ത മഴ പ്രതീക്ഷിക്കാം. മധ്യ തെക്കൻ കേരളത്തിലൽ കൂടുതൽ മഴ കിട്ടിയേക്കും. ഇന്നലെ സാധാരണയേക്കാൾ 307 ശതമാനം മഴയാണ് അധികം കിട്ടിയത്.

17.9 മി.മീ മഴ കിട്ടേണ്ടത് ഇന്നലെ പെയ്തത് 72.8 മി.മീ മഴ. ഇന്നലെ ഉച്ചയോടെ വാമനപുരം നദിയിൽ കാണാതായ കൊപ്പം സ്വദേശി സോമനെ ഇനിയും കണ്ടെത്താനായിട്ടില്ല. ഫയർഫോഴ്സും സ്കൂബ സംഘവും തെരച്ചിൽ തുടരുകയാണ്. നദിയിലെ ശക്തമായ നീരൊഴുക്ക് തെരച്ചിലിന്  തടസ്സമാകുന്നുണ്ട്.

രാത്രി വരെ നീണ്ട കനത്ത മഴയിൽ ഉള്ളൂരിലെയും തേക്കുമൂട് ബണ്ട് ഭാഗത്തെയും വീടുകളിൽ വെള്ളം കയറി. മഴ കുറഞ്ഞെങ്കിലും ആലപ്പുഴയിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്.  ചേര്‍ത്തലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാന്പുകള്‍ തുടങ്ങി.

കുട്ടനാട്ടില്‍ ചന്പക്കുളം, മങ്കൊന്പ് എന്നിവിടങ്ങളിലാണ് വെളളക്കെട്ടുള്ളത്. കിഴക്കന്‍ വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായതും വെള്ളക്കെട്ടിന് കാരണമായി. തകഴിയിലും രാമങ്കരിയിലും രണ്ട് പാടശേഖരങ്ങളില്‍  മട വീഴ്ചയുണ്ടായി. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നെയ്യാർ, കല്ലാർകുട്ടി, കുണ്ടള, പാംബ്ല ഡാമുകളിലെ ജലനിരപ്പും ഉയർന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button