NationalNews

മൂന്ന് ശതമാനം വിവാഹമോചനങ്ങള്‍ക്കും കാരണം ട്രാഫിക് ജാം-അമൃത ഫഡ്​നാവിസിന്

മുംബൈ: മുംബൈയിലെ മൂന്ന് ശതമാനം വിവാഹമോചനങ്ങൾക്കും കാരണം നഗരത്തിലെ ഗതാഗതക്കുരുക്കാണെന്ന് മഹാരാഷ്ട്ര മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസിന്റെ ഭാര്യ അമൃത ഫഡ്​നാവിസ്. ഗതാഗതക്കുരുക്ക് കാരണം പല ഭർത്താക്കന്മാർക്കും വീടുകളിൽ സമയം ചെലവഴിക്കാൻ ലഭിക്കുന്നില്ല, ഇത് വിവാഹമോചനങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. മാധ്യമപ്രവർത്തകരോടായിരുന്നു അമൃത ഫഡ്​നാവിസിന്റെ വിചിത്രമായ അഭിപ്രായപ്രകടനം.

‘ഞാൻ ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യയാണെന്ന കാര്യം മറക്കൂ. ഒരു സ്ത്രീ എന്ന നിലയിലാണ് നിങ്ങളോട് സംസാരിക്കുന്നത്. ഗതാഗതക്കുരുക്കുകളും റോഡുകളിലെ കുഴികളും ഞങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കുന്നുവെന്നും ഞാൻ അനുഭവിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം അമൃത ഫഡ്​നാവിസിന്റെ അഭിപ്രായത്തെ പരിഹസിച്ച് ശിവസേന നേതാവ പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ രംഗത്തെത്തി. ഏറ്റവും മികച്ച (ഇൽ)ലോജിക്കിനുള്ള അവാർഡ് മുബൈയിലെ മൂന്ന് ശതമാനം ജനങ്ങൾ വിവാഹമോചനം തേടുന്നത് ഗതാഗതക്കുരുക്ക് കാരണം കൊണ്ടാണെന്ന് അവകാശപ്പെട്ട സ്ത്രീക്ക് നൽകണം. ബെംഗളൂരുവിലെ ജനങ്ങൾ ഇത് വായിക്കരുതെന്നും അത് നിങ്ങളുടെ വിവാഹജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പ്രിയങ്ക ട്വിറ്ററിൽ പരിഹസിച്ചു.നിരവധി ആളുകളാണ് അമൃത ഫഡ്​നാവിസിന്റെ അഭിപ്രായത്തെ പരിഹസിച്ച് ട്വിറ്ററിൽ രംഗത്തെത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker