ചെന്നൈ: മറീനാ ബീച്ചിൽ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനം കാണാനെത്തിയ മൂന്നുപേർ മരിച്ചു. സൂര്യാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
92-ാമത് വ്യോമസേനാ ദിനാഘോഷത്തിന്റെ ഭാഗമായാണ് മറീന ബീച്ചിൽ വ്യോമാഭ്യാസ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. കുടുംബങ്ങളടക്കം നിരവധി പേർ രാവിലെ 11 മണിയോടെ അഭ്യാസ പ്രകടനങ്ങൾ കാണാനെത്തിയിരുന്നു. ഒട്ടുമിക്കയാളുകളും കനത്ത ചൂടിൽ കുടയുംചൂടിയാണ് നിന്നിരുന്നത്. ഇതിനിടെയാണ് മൂന്നുപേർ മരിച്ചതെന്നാണ് റിപ്പോർട്ട്.
എയർ ഷോയിൽ സ്‌പെഷ്യൽ ഗരുഡ് ഫോഴ്‌സ് കമാൻഡോകളുടെ രക്ഷാപ്രവർത്തനത്തിന്റെയും ബന്ദികളെ മോചിപ്പിക്കുന്നതിന്റേയും പ്രത്യേക പ്രകടനവും ഉൾപ്പെടുത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News