കൊച്ചിയിൽ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവതിയുൾപ്പെടെ മൂന്നുപേർ പിടിയിൽ. ഇടുക്കി സ്വദേശികളായ അഭിരാം (20), ടി.എസ്.അബിൻ, (18), അനുലക്ഷ്മി (18) എന്നിവരെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. 122 ഗ്രാം എംഡിഎംഎയാണ് ഇവരിൽനിന്നു പിടിച്ചെടുത്തത്.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കലൂര്‍ ലിബർട്ടി ലൈനിനു സമീപത്തെ വീട്ടിൽ പൊലീസും കൊച്ചി സിറ്റി ഡാൻസ്‌ഫ് ടീമും ചേർന്ന് പരിശോധനയിലാണ് മൂന്നു പേരെയും പിടികൂടിയത്.

വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു വിൽപ്പന; യുവാവ് അറസ്റ്റിൽ

വീടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വില്പന നടത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.മണർകാട് കുഴിപ്പുരിയിടം ഭാഗത്ത് മാമുണ്ടയിൽ വീട്ടിൽ കൊച്ചുമോൻ മകൻ പ്രിൻസ് മാത്യു (24) എന്നയാളെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ വീടിനുള്ളിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇയാളെ പിടികൂടുന്നത്.

ഇയാളുടെ വീടിനുള്ളിൽ പ്രത്യേക സ്ഥലത്ത് കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 126 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലിൽ ഇയാൾ എറണാകുളത്തു നിന്നും കഞ്ചാവ് വാങ്ങി സ്കൂളുകൾ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനായി വീട്ടിൽ സൂക്ഷിച്ചതാണെന്ന് പോലീസിനോട് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News