തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ട പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്നുപേർ മരിച്ചു

ചേർത്തല: ചേർത്തല കണിച്ചുകുളങ്ങരയില്‍ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് മരണം. രണ്ടുപേർക്ക് ​ഗുരുതരമായി പരിക്കേറ്റു. മരിച്ച മൂന്നുപേരും അതിഥി തൊഴിലാളികളാണ്. തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. 

രണ്ട് ദിവസം മുമ്പാണ് വിവാഹം നടന്നത്. കല്യാണത്തിന് ഇട്ടിരുന്ന പന്തൽ ഇന്നാണ് പൊളിച്ചത്. പന്തൽപൊളിക്കുന്നതിനിടെ അതിഥി തൊഴിലാളികൾ ഉപയോ​ഗിച്ചിരുന്ന കമ്പി ലൈനിൽ തട്ടി അപകടത്തിൽ പെടുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ മൂന്നുപേർ മരിച്ചതായാണ് വിവരം. രണ്ടുപേരുടെ നില ​ഗുരുതരമാണ്. മരിച്ചവരുടെ പേരു വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടം നടന്ന സ്ഥലത്ത് പൊലീസ് എത്തി രക്ഷാപ്രവർത്തനം നടന്നുവരികയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News