CrimeKeralaNews

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് എംഡിഎംഎ,വടക്കൻ പറവൂരിൽ 3 പേർ അറസ്റ്റിൽ

കൊച്ചി : വടക്കൻ പറവൂരിൽ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. കാറിൽ ഒളിപ്പിച്ച നിലയിൽ 40ഗ്രാം എംഡിഎംഎ കണ്ടെത്തി. മാഞ്ഞാലി സ്വദേശികളായ ശ്രാവൺ, സുഹൈൽ, മുബാറക് എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. 

ഇടുക്കി അടിമാലിയിൽ വിൽപ്പനക്കെത്തിച്ച ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. കോതമംഗലം കോട്ടപ്പടി സ്വദേശി ബൈജുവാണ് നാർകോട്ടിക് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിന്റെ പിടിയിലായത്. ബൈജുവും മച്ചിപ്ലാവ് സ്വദേശി ജെറിനും ചേർന്ന് വില്പനക്കെത്തിച്ച കഞ്ചാവാണ് പിടികൂടിയത്. അടിമാലി കേന്ദ്രികരിച്ചു ലഹരിമരുന്ന് വില്പന നടത്തുന്നവവരിൽ പ്രധാനികാളാണ് ഇരുവരും.

ഒളിവിൽ പോയ ജെറിന് വേണ്ടി എക്സൈസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായ ബൈജു നിരവധി കേസുകളിൽ പ്രതിയാണ്. രഹസ്യവിവരത്തെ തുടർന്ന് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അടിമാലിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button