28.4 C
Kottayam
Saturday, June 6, 2026

യുവാവിനെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തി; പൂട്ടിയിട്ട് മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവര്‍ന്നു; ഹണിട്രാപ്പ് സംഘത്തിലെ മൂന്ന് പേര്‍ വലപ്പാട് അറസ്റ്റില്‍

Must read

തൃപ്രയാര്‍: ഹണി ട്രാപ്പു കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. യുവാവിനെ വിളിച്ചുവരുത്തി ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച് പണവും മൊബൈല്‍ ഫോണും മാലയും കവര്‍ന്ന കേസിലാണ് മൂന്നംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. വലപ്പാട് ബീച്ചില്‍ ഹിമ (25), കരയാമുട്ടത്ത് ചിക്കവയലില്‍ സ്വാതി (28), ചാമക്കാലയില്‍ ഷിബിന്‍ നൗഷാദ് (25) എന്നിവരാണ് പിടിയിലായത്.

ഡിസംബര്‍ 23ന് രാത്രി ഒമ്പതോടെ നാട്ടിക ബീച്ചില്‍ താമസിക്കുന്ന യുവാവിനെ തൃപ്രയാറുള്ള അപ്പാര്‍ട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മുറിയില്‍ പൂട്ടിയിട്ട് മര്‍ദിക്കുകയും 5000 രൂപയും ഒന്നര ലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കഴുത്തിലണിഞ്ഞിരുന്ന മാലയും തട്ടിയെടുക്കുകയായിരുന്നു.

- Advertisement -

ശേഷം പുറത്തുപോയ പ്രതികളെ പിന്തുടര്‍ന്ന് കവര്‍ന്ന സാധനങ്ങള്‍ തിരിച്ചുചോദിച്ച യുവാവിനെ വീണ്ടും മര്‍ദിച്ചു. അന്വേഷണസംഘത്തില്‍ എസ്.എച്ച്.ഒ എം.കെ. രമേശ്, എസ്.ഐ എബിന്‍, എ.എസ്.ഐ റംല, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പ്രബിന്‍, മനോജ്, സുമി എന്നിവരാണുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week