33.4 C
Kottayam
Sunday, May 5, 2024

കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു കാറിനു മുകളിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം– വിഡിയോ

Must read

ചണ്ഡിഗഢ്∙ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു കാറിനു മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. കാർ യാത്രികരായ ദമ്പതികളും മകനുമാണ് മരിച്ചത്. മറ്റു രണ്ടു പേർക്ക് പരുക്കേറ്റു. പഞ്ചാബിലെ ബെഹ്‌റാമിൽ, ഫഗ്‌വാര– ചണ്ഡിഗഢ് ദേശീയപാതയിലാണ് ദാരുണസംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ചരക്കുമായി വന്ന 18 ചക്രങ്ങളുള്ള കണ്ടെയ്നർ ലോറി, വേഗം കുറയ്ക്കാതെ പെട്ടെന്നു തിരിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽനിന്നും സാധനങ്ങൾ താഴേയ്ക്കു വീണു.ഫഗ്‌വാരയിൽനിന്നു വന്ന ഒരു കാർ ലോറിയുടെ കാബി ഭാഗത്തും മറ്റൊരു കാർ പിന്നിലും ഇടിച്ചു.

കാബിന്റെ ഭാഗത്ത് ഇടിച്ച കാർ പൂർണമായും തകർന്നു. ഇതിൽ സ‍ഞ്ചരിച്ച ദമ്പതികളും മകനുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. ലോറിയുടെ ഡ്രൈവർ മേജർ സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തെന്നു പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week