മുംബൈ: കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന മുംബൈയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 34 സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയതായും അധികൃതര്‍ അറിയിച്ചു.
<p>അതേസമയം തെക്കന്‍ മുംബൈയിലെ താജ്മഹല്‍ ഹോട്ടലിലെ ആറു ജീവനക്കാര്‍ക്കും കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ എട്ടിന് നാലുപേര്‍ക്കും ഏപ്രില്‍ 11ന് രണ്ടുപേര്‍ക്കുമാണ് രോഗബാധയുണ്ടായത്. രോഗബാധ ഇന്ത്യന്‍ ഹോട്ടല്കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ എത്ര പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന കാര്യം വ്യക്തമാക്കിയില്ല.</p>
<p>രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു. കഴിഞ്ഞിടെ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും താമസിക്കാനായി ഹോട്ടല്‍ തുറന്നുകൊടുത്തിരുന്നു. ഇവര്‍ നിന്നാകാം വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നത്.</p>