മലപ്പുറം: മങ്കടയില്‍ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഗുഡ്സ് ഓട്ടോ ഡ്രൈവറും ഒപ്പം യാത്ര ചെയ്തിരുന്ന രണ്ടു പേരുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇടിയുടെ ആഘാതത്തില്‍ ഗുഡ്സ് ഓട്ടോ ബസിനടിയിലേക്ക് കയറിപ്പോയ നിലയിലായിരുന്നു. വളരെ പണിപ്പെട്ടാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന വിവരം. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News