ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു; സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍

തിരുവനന്തപുരം: ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്നെ യുവാവിന്റെ പരാതിയില്‍ സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍.

അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.

എല്ലാ ബുധനാഴ്ചയും വ്യാഴാഴ്ചയും രാവിലെ ഒമ്ബതിനും 12നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന തെളിവുകള്‍ നല്‍കണം, ചോദ്യം ചെയ്യാന്‍ സമയം കൂടുതല്‍ വേണമെങ്കില്‍ അനുവദിക്കണം എന്നിവയാണ് ഉപാധികള്‍.

വെങ്ങാനൂര്‍ സ്വദേശിയായ 26കാരനാണ് പരാതിക്കാരന്‍. സിനിമയില്‍ നായകനാക്കാമെന്ന് പറഞ്ഞ് അശ്ലീല സീരീസില്‍ അഭിനയിപ്പിച്ചെന്നാണ് പരാതി. തിരുവനന്തപുരം അരുവിക്കരയിലെ ഒറ്റപ്പെട്ട സ്ഥലത്തെ ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു ചിത്രീകരണം. അശ്ലീല ചിത്രമാണെന്ന് പറഞ്ഞിരുന്നില്ല. ആദ്യം കുറച്ചു ഭാഗങ്ങള്‍ ചിത്രീകരിച്ച ശേഷം കരാറില്‍ ഒപ്പുവെപ്പിച്ചു. ശേഷം ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച്‌ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ ചിത്രീകരിച്ച കേസില്‍ ലക്ഷ്മി ദീപ്തയുടെയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹരജി കോടതി നേരത്തെ തള്ളിയിരുന്നു. നഗ്‌നചിത്രങ്ങള്‍ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികള്‍ തയാറായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News