കൊച്ചി: പി.എം കിസാന്‍ പദ്ധതിപ്രകാരം അനര്‍ഹമായി പണം കൈപ്പറ്റിയവരുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. അര്‍ഹതയില്ലാതെ കേരളത്തില്‍ നിന്ന് 15,163 പേര്‍ പണം കൈപ്പറ്റി. ആദായ നികുതി അടയ്ക്കുന്ന ഇവര്‍ പണം തിരികെ അടയ്‌ക്കേണ്ടി വരും.
ഇത്രയും പേരില്‍ നിന്ന് പണം തിരിച്ചടപ്പിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു കാണിച്ച് കൃഷി ഡയറക്ടര്‍ ജില്ലകളിലെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ പണം തിരിച്ചടയ്ക്കുന്നതിനായി പ്രത്യേക ബാങ്ക് അക്കൗണ്ടും കൃഷി വകുപ്പ് തുറന്നിട്ടുണ്ട്.
പണം തിരിച്ചടയ്ക്കാനുള്ളവര്‍ ഏറ്റവും കൂടുതലുള്ളത് തൃശൂര്‍ ജില്ലയിലാണ്. 2384 പേരാണ് തൃശൂരിലുള്ളത്. എറണാകുളത്ത് 2079 പേരുണ്ട്. ആലപ്പുഴ 1530 പേരും പാലക്കാട് 1435 പേരും കോട്ടയത്ത് 1250 പേരുമാണുള്ളത്. തിരുവനന്തപുരം 856, കൊല്ലം 899, പത്തനംതിട്ട 574, ഇടുക്കി 636, മലപ്പുറം 624, കോഴിക്കോട് 788, കണ്ണൂര്‍ 825, വയനാട് 642, കാസര്‍ക്കോട് 614 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍.
രണ്ട് ഹെക്ടര്‍ വരെ കൃഷി ഭൂമിയുള്ള ഇടത്തരം, ചെറുകിട കൃഷിക്കാര്‍ക്ക് മൂന്ന് ?ഗഡുക്കളായി മാസം 6000 രൂപ നല്‍കുന്നതാണ് പിഎം കിസാന്‍ പദ്ധതി. 2019 ഫെബ്രുവരി 24നാണ് പ്രധാനമന്ത്രി ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ 2018 ഡിസംബര്‍ മാസത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ഗുണഭോക്താക്കള്‍ക്ക് ആദ്യ വിഹിതം കൈമാറിയത്. കേരളത്തില്‍ മാത്രം 36.7 ലക്ഷം അപേക്ഷകരാണുള്ളത്.
ആദായ നികുതി നല്‍കുന്നവര്‍ ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല എന്ന് വ്യക്തമാക്കി പദ്ധതിയുടെ മാര്‍?ഗ നിര്‍ദ്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതു പാലിക്കാതെ ആനുകൂല്യം പറ്റിയവരാണ് ഇപ്പോള്‍ പുറത്ത് പോകേണ്ടി വരുന്നത്.