ന്യൂഡല്‍ഹി: പതിനെട്ടുവയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് വാക്സിനായി രജിസ്റ്റര്‍ ചെയ്യാം. ശനിയാഴ്ച മുതല്‍ 18 കഴിഞ്ഞവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചു. കോവിന്‍ സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
അടുത്ത 48 മണിക്കൂറിനുള്ളില്‍ കോവിന്‍ സൈറ്റില്‍ ഇതിനുള്ള സൗകര്യം ലഭ്യമായിത്തുടങ്ങും. മെയ് മാസം ഒന്ന് മുതലാണ് 18 വയസ് മുതലുള്ളവര്‍ക്ക് വാക്സിന് നല്കിത്തുടങ്ങുക. നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പ് നല്കി വരുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News