മഴവെള്ളത്തിൽ കാൽ നനയാതിരിക്കാൻ കസേരകളിലൂടെ നടന്ന് എം.പി

ചെന്നൈ: മഴവെള്ളത്തിൽ കാൽ നനയാതിരിക്കാൻ കസേരകളിലൂടെ നടന്ന് എം.പി. തമിഴ്നാട്ടിൽനിന്നുള്ള ലോക്സഭാ എം.പി. തോൽ തിരുമാവളവനാണ് കാൽനനയാതെ കാറിലെത്താൻ കസേരയിലൂടെ നടന്നത്.
എം.പിയുടെ യാത്ര സുഖകരമാക്കാൻ അനുയായികൾ കസേര വലിച്ചു നീക്കുന്നതും കാണാം. വിടുതലൈ ചിരുതൈഗൾ കട്ച്ചി (വി.സി.കെ.) നേതാവായ തിരുമാവളവൻ ചിദംബരം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ തിരുമാവളവനെതിരെ വ്യാപക വിമർശം ഉയരുന്നുണ്ട്. തമിഴ്നാട്ടിൽ പ്രത്യേകിച്ച് ചെന്നൈയിലും പരിസരപ്രദേശങ്ങളും മഴക്കെടുതിയിൽ സാധാരണക്കാർ വലയുമ്പോഴാണ് എം.പിയുടെ കസേരമേലുള്ള നടത്തം എന്നത് വിമർശനത്തിന് ആക്കം കൂട്ടുന്നുണ്ട്.

തിരുമാവളവന്റെ ചെന്നൈ, വേളച്ചേരിയിലെ വീട്ടിൽനിന്നുള്ളതാണ് ദൃശ്യങ്ങൾ എന്നാണ് സൂചന. മഴക്കാലത്ത് വെള്ളക്കെട്ട് രൂപംകൊള്ളാറുള്ള മേഖലയാണിവിടം. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പുറപ്പെട്ടതായിരുന്നു തിരുമാവളവൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News