തൊടുപുഴ വേനല്‍ മഴ ശക്തമായതിനാലും മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിച്ചതിനാലും മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. ആകെ ആറ് ഷട്ടറുകള്‍ ഉള്ളതില്‍ മൂന്ന് ഷട്ടറുകള്‍ 20 സെന്റീമീറ്റര്‍ വീതമാണ് നിലവില്‍ തുറന്ന് വിട്ടിരിക്കുന്നത്.
41.5 മീറ്ററാണ് മലങ്കരയിലെ ഇപ്പോഴത്തെ ജലനിരപ്പ്. മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള വെള്ളമൊഴുക്ക് കൂടാതെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്.
ഡാമിലെ ജലനിരപ്പ് നിലവിലെ നിലയില്‍ നിന്നും ഉയര്‍ന്നാല്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്ന് എം.വി.ഐ.പി. (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്ട് ) അധികൃതര്‍ അറിയിച്ചു. അതിനാല്‍ മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.