Home-bannerNationalNews
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 477 പേര്‍ക്ക്
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു. ശനിയാഴ്ച മാത്രം 477 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 10,585 ആയി. 6,970 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
മൂന്ന് പേരാണ് ശനിയാഴ്ച മാത്രം രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ ആകെ മരണം 74 ആയി. 3,538 പേര്‍ ഇതുവരെ രോഗമുക്തി നേടി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ചെന്നൈയിലാണ്. 332 കേസുകളാണ് ചെന്നൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News