NationalNews

‘ഇത് സനാതന ധർമത്തെ അധിക്ഷേപിച്ചതിന്‍റെ പരിണിതഫലം’; കോൺഗ്രസ് തോൽവിയെ പരിഹസിച്ച് വെങ്കിടേഷ് പ്രസാദ്

ബെംഗലൂരു: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നിടത്തും കോണ്‍ഗ്രസ് തോറ്റതിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. സനാതന ധര്‍മത്തെ അധിക്ഷേപിച്ചാല്‍ അതിന്‍റെ പരിണിത ഫലമുണ്ടാകുമെന്ന് വെങ്കിടേഷ് പ്രസാദ് എക്സിലെ(മുമ്പ് ട്വിറ്റര്‍) പോസ്റ്റില്‍ പറഞ്ഞു.

സനാതന ധര്‍മത്തെ അധിക്ഷേപിച്ചാല്‍ അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരും. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടിയ ബിജെപിക്ക് അഭിനന്ദനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിന്‍റെയും താഴെതട്ടില്‍ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനങ്ങളുടെയും വിജയമാണിതെന്നും പ്രസാദ് എക്സ് പോസ്റ്റില്‍ കുറിച്ചു.

സനാതന ധര്‍മം ഡെങ്കിപ്പനിക്കും മലേറിയയും സമമാണെന്നും നിര്‍മാര്‍ജ്ജനം ചെയ്യേണ്ടതാണെന്നും തമിഴ്നാട് മന്ത്രി ഉദയ്നിധി സ്റ്റാലില്‍ നേരത്തെ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഈ വിവാദത്തില്‍ പ്രതികരണം തേടിയപ്പോള്‍ സനാതന ധര്‍മത്തിലല്ല സര്‍വധര്‍മത്തിലാണ് വിശ്വസിക്കുന്നതെന്ന് തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യകക്ഷി കൂടിയായ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിരുന്നു. ഇതിനെ പരാമര്‍ശിച്ചാണ് വെങ്കിടേഷ് പ്രസാദിന്‍റെ പരിഹാസം.

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും അധികാരം ഉറപ്പിച്ചാണ് ബിജെപി നേട്ടമുണ്ടാക്കിയത്.

വോട്ടെണ്ണലിന്‍റെ ഏറെക്കുറെയുള്ള ചിത്രം പുറത്തുവരുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പി അധികാരം ഉറപ്പിച്ചു. മധ്യപ്രദേശിൽ ബി ജെ പി 160 സീറ്റുകളിലാണ് ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്.

കോൺഗ്രസാകട്ടെ 68 സീറ്റിലേക്ക് ഒതുങ്ങുകയാണ്. രാജസ്ഥാനിൽ 113 സീറ്റിലാണ് ബി ജെ പി ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. സംസ്ഥാന ഭരണം നഷ്ടമായ കോൺഗ്രസാകട്ടെ 71 സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. ഛത്തീസ്ഗഡിലും ബി ജെ പി തരംഗമാണ്. ഇവിടെ 54 സീറ്റിലാണ് ബി ജെ പി ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്.

ഇവിടെയും സംസ്ഥാന ഭരണം നഷ്ടമായ കോൺഗ്രസ് 33 സീറ്റുകളിലേക്ക് ഒതുങ്ങിയിട്ടുണ്ട്. തെലങ്കാനയിൽ ഭരണം ഉറപ്പിച്ച കോൺഗ്രസ് 64 സീറ്റിലാണ് ജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്. ബി ആ‌ർ എസാകട്ടെ 40 സീറ്റുകളിലേക്ക് ഒതുങ്ങി. മിസോറാമിലെ തെരഞ്ഞെടുപ്പ് ഫലം വൈകുകയാാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button