EntertainmentKeralaNews

‘ആദ്യമായാണ് ഒരു കല്യാണപെണ്ണ് ഇങ്ങനെ പറയുന്നത് കാണുന്നത്, താലികെട്ടിയപ്പോൾ ചിരിച്ചൂടെ?​ഗൗരിയോട് വിമർശകർ

കൊച്ചി:സിനിമാ താരങ്ങൾ‌ക്കുള്ളതിനേക്കാൾ ആരാധകരാണ് സീരിയൽ താരങ്ങൾക്കുള്ളത്. അതിന് കാരണം സീരിയൽ താരങ്ങൾക്ക് കുടുംബപ്രേക്ഷകർക്കിടയിലേക്ക് വേ​ഗം സീരിയലുകളിലൂടെ എത്തിച്ചേരാൻ സാധിക്കുന്നുവെന്നതാണ്.

അതിനാൽ തന്നെ സീരിയൽ താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. സീരിയൽ പ്രേമികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ​ഗൗരി കൃഷ്ണൻ. താരം ഇന്നാണ് വിവാഹിതയായത്. സംവിധായകൻ മനോജ് പേയാടാണ് ​ഗൗരിയെ വിവാഹം ചെയ്തത്.

ഗൗരിയുടെ സ്വദേശമായ കോട്ടയത്തെ കുടുംബക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചുവപ്പ് കസവ് ബോർഡറുള്ള വെള്ള പട്ട് സാരിയിലാണ് ഗൗരി വധുവായി ഒരുങ്ങിയത്. ട്രെഡീഷണൽ സ്റ്റൈലിലുള്ള ഹെവി ആഭരണങ്ങളും ആക്സസറൈസ് ചെയ്തിരുന്നു.

കസവു മുണ്ടും വെള്ള കുർത്തയുമായിരുന്നു മനോജിന്റെ വേഷം. ക്ഷേത്രത്തിലെ ചടങ്ങുകൾ‌ക്ക് ശേഷം അടുത്തു‌ള്ള ഓഡിറ്റോറിയത്തിൽ വെച്ചും ചടങ്ങുകളുണ്ടായിരന്നു.

താലിമാല ചാർത്തലി‍, കൈ പിടിച്ച് ഏൽപ്പിക്കൽ തുടങ്ങിയ ചടങ്ങുകൾ മണ്ഡപത്തിൽ വെച്ചാണ് നടന്നത്. താലികെട്ടിന് കുടുംബ ക്ഷേത്രത്തിൽ എത്തി പങ്കെടുത്തത് രണ്ടുപേരുടേയും അ‍ടുത്ത ബന്ധുക്കൾ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം മണ്ഡപത്തിലേക്കായിരുന്നു എത്തിയത്.

ഓഡിറ്റോറിയത്തിലെ മണ്ഡപത്തിൽ നടന്ന ചടങ്ങുകൾക്കായി എത്തിയപ്പോൾ മനോജിന്റേയും തന്റേയും പേരും വിവാഹ തിയ്യതിയും തുന്നി ചേർത്ത ബ്ലൗസും ചുവപ്പും സ്വർണ്ണ നിറവും കലർന്ന പട്ടുസാരിയുമായിരുന്നു ​ഗൗരിയുടെ വേഷം.

വെളുപ്പും ക്രീമും കലർന്ന കുർത്തയായിരുന്നു മനോജിന്റെ വേഷം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ​ഗൗരിയുടെ ​ഹൽദി, മെഹന്ദി, റിസപ്ഷൻ, പുടവ ‌കൊടുക്കൽ എന്നീ ചടങ്ങുകളുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ദേവി ചന്ദന, മൻവി അടക്കമുള്ള സീരിയൽ താരങ്ങളും ​ഗൗരിയുടേയും മനോജിന്റേയും വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു. അതേസമയം ​ഗൗരിയുടെ വിവാഹത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി വിമർശന കമന്റുകളാണ് നടിക്കെതിരെ വരുന്നത്.

വിവാഹം പകർത്താൻ എത്തിയ കാമറമാൻമാരോടും മറ്റുള്ളവർക്കും കാര്യങ്ങൾ സുഖമമായി നടക്കാൻ ​ഗൗരി നൽകിയ നിർദേശങ്ങളാണ് ചില പ്രേക്ഷകരെ ചൊടിപ്പിച്ചത്. വിവാഹ സമയത്ത് പോലും ​ഗൗരി സൗമതയിൽ പെരുമാറുന്നില്ലെന്നും താലികെട്ടിയപ്പോൾ നടി ​ഗൗരി കൃഷ്ണന്റെ മുഖത്ത് പുച്ഛ ഭാവമാണ് ഉള്ളതെന്നും ചിലർ കുറിച്ചു.

ചിലർ ​ഗൗരിയുടെ മേക്കപ്പിനേയും കുറ്റപ്പെടുത്തി. ‘നല്ല ഭം​ഗിയുണ്ടായിരുന്ന പെൺകുട്ടിയെ പുട്ടിയിട്ട് കുളമാക്കിയെന്നും കമന്റുകൾ വന്നിരുന്നു. ആദ്യമായാണ് ഒരു കല്യാണ പെണ്ണ് ഇങ്ങനെ പറയുന്നത് കാണുന്നത്. സാധാരണക്കാരി ആയിരുന്നേൽ ഇപ്പോൾ പറഞ്ഞേനെ അവൾ അഹങ്കാരിയാണെന്ന്.’

‘പുട്ടി അടിച്ച നാ​ഗവല്ലി… പാവം പയ്യൻ, കല്യാണം നടത്തി പരിചയമുള്ള ആരും അവിടെ ഇല്ലേ?. കല്യാണപെണ്ണ് കാര്യങ്ങൾ പറഞ്ഞ് ചെയ്യുന്നത് മോശം, ഇത് എന്താ ഈ പെണ്ണ് എല്ലായിടത്തും ഉത്തരവ് ഇടുന്നത്? അവിടെ കൂടിയവരൊക്കെ പിന്നെ എന്തിന് വന്നതാണ്’

‘കല്യാണപെണ്ണിന് മൊത്തത്തിൽ ബേജാർ കൂടുതലാണ്, കല്യാണ പെണ്ണിന്റെ മുഖത്ത് മുഴുവൻ സമയവും പുച്ഛമാണല്ലോ, വളരെ അധികം ഓവറാണ് കല്യാണപ്പെണ്ണ്, താലി കെട്ടുമ്പോൾ പോലും പെണ്ണിന്റെ മുഖത്ത് ചിരിയില്ലല്ലോ’ തുടങ്ങിയ യകമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

എന്തുകണ്ടാലും കുറ്റം മാത്രം പറയുന്നവരാണ് ലോക്കത്തേറെയെന്നും അതിനാൽ ഇത്തരം ​കമന്റുകൾ ശ്രദ്ധിക്കേണ്ടതില്ലെന്നുമാണ് ​ഗൗരിയെ അനുകൂലിച്ച് ചിലർ കമന്റ് ചെയ്തത്. ഗൗരി നായികയായ ഹിറ്റ് സീരിയൽ പൗർണിത്തിങ്കളിന്റെ സംവിധായകനാണ് വരൻ മനോജ് പേയാട്.

തിരുവനന്തപുരം സ്വദേശിയാണ്. അഭിനയത്തോടൊപ്പം വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറുമാണ് ഗൗരി. കോട്ടയം സ്വദേശിയാണ്. അനിയത്തി എന്ന സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. പൗർ‌ണമിത്തിങ്കൾ എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button