28.1 C
Kottayam
Sunday, June 7, 2026

‘വിവാഹം കഴിഞ്ഞിട്ട് ഇത് ആദ്യം,അതും രണ്ടാഴ്ച’ : ദുഃഖം പങ്കുവെച്ച് ആലീസ് ക്രിസ്റ്റി

Must read

കൊച്ചി: മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായതാണ് ആലീസ് ക്രിസ്റ്റി. അതിന് ശേഷം സ്റ്റാര്‍ മാജിക്കിലും സജീവമായി. എന്നാല്‍ സീരിയലുകളിലൂടെയും സ്റ്റാര്‍ മാജിക് ഷോയിലൂടെയും ഇല്ലാത്ത അത്രയും ആരാധകര്‍ ആലീസിന് കിട്ടിയത് യൂട്യൂബിലാണ്. കല്യാണത്തോട് അനുബന്ധിച്ച് തുടങ്ങിയ യൂട്യൂബ് ചാനല്‍ പെട്ടന്നാണ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകരണം ലഭിച്ചത്. കല്യാണത്തിന് ശേഷം ഭര്‍ത്താവ് സജിനും ചാനലിന്റെ ഭാഗമായതോടെ, ആലീസിനോളം ആരാധകര്‍ സജിനും ഉണ്ട്.

അല്പം വിഷമമുള്ള ഒരു വീഡിയോ ആണ് ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ആലീസ് ക്രിസ്റ്റി പങ്കുവച്ചിരിയ്ക്കുന്നത്. ആലീസ് ഇല്ലാതെ സജിന്‍ കൊറിയയിലേക്ക് പോകുന്നു വിവാഹം കഴിഞ്ഞിട്ട് രണ്ട് രണ്ടര വര്‍ഷമായി എങ്കിലും ഇതുപോലെ പിരിഞ്ഞിരിയ്ക്കുന്നത് ആദ്യമായിട്ടായിരിക്കാം. 

സഹിക്കാന്‍ കഴിയാത്ത സങ്കടത്തിലാണ് രണ്ടു പേരും എങ്കിലും വീഡിയോ കൂടുതല്‍ എന്റര്‍ടൈന്‍മെന്റ് ആക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് സജിന്‍ കൊറിയയിലേക്ക് പോകുന്നത്. ഒരാഴ്ചയോ – രണ്ടാഴ്ചയോ എടുത്തേക്കാം. തിരിച്ചുവരവ് തീരുമാനിച്ചിട്ടില്ല. കൂടെ പോകാന്‍ ആലീസ് ക്രിസ്റ്റി മാക്‌സിമം ശ്രമിച്ചിരുന്നുവത്രെ.

എന്നാല്‍ സാധിച്ചില്ല. പിന്നെ ഓഫീസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല, നമ്മള്‍ പോകുന്നതും ശരിയല്ലല്ലോ എന്ന് ആലീസ് സ്വയമങ്ങ് ആശ്വസിയ്ക്കുന്നു. സജിന്‍ തിരിച്ചുവരുന്നത് വരെ ആലീസ് തിരുവനന്തപരത്തും , തന്റെ വീട്ടിലുമൊക്കെയായി നില്‍ക്കും. കുറച്ച് ഷൂട്ടും തിരക്കുകളുമൊക്കെയുണ്ടത്രെ. വീഡിയോയില്‍ പലയിടത്തും ആലീസ് ക്രിസ്റ്റി വല്ലാതെ ഇമോഷണലാവുന്നുണ്ട്. ആ നില്‍പ് കണ്ട് സഹിക്കാന്‍ പറ്റുന്നില്ല എന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍. പിന്നെ സജിന്‍റെ പെങ്ങള്‍ കുക്കു കൂടെ തന്നെയുള്ളതാണ് ആശ്വാസമത്രെ.

- Advertisement -

സജിന് വിഷമം ഇല്ലാഞ്ഞിട്ടല്ല, ആലീസിനെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതി അഭിനയിച്ചു നില്‍ക്കുകയാണ് പാവം എന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും ആലീസിന്റെയും സജിന്റെയും ഈ സ്‌നേഹമാണ് ആരാധകരെ വീണ്ടും ഈ ചാനലിലേക്ക് അടുപ്പിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week