KeralaNews

വികസനം തടയുന്നത് ആ ഭാരമുള്ള സ്ത്രീ,അധിക്ഷേപ പരാമര്‍ശവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: നഗരസഭാ കൗണ്‍സിലറും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗവുമായ പൊതുപ്രവര്‍ത്തകയെ അപമാനിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പൂവന്‍ തുരുത്തില്‍ നടന്ന പൊതുപരിപാടിയില്‍ അഡ്വ.ഷീജാ അനിലിലെ ഭാരമുള്ള സ്ത്രീ എന്നാണ് തിരുവഞ്ചൂര്‍ വിശേഷിപ്പിച്ചത്.പ്രദേശത്തിന്റെ വികസനം തടയുന്നത് ആ ഭാരമുള്ള സ്ത്രീ എന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം.

തിരുവഞ്ചൂരിന്റെ പരാമര്‍ശത്തിനെതിരെ സി.പി.എം ഇതിനകം രംഗത്തെത്തിക്കഴിഞ്ഞു.കോടിമതയിലെ എം.എല്‍.എ ഓഫീസിലേക്ക് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തും.

പനച്ചിക്കാട്ട് ക്ഷേത്രത്തിലെ സേവാഭാരതി ഊട്ടുപുരയില്‍ തിരുവഞ്ചൂര്‍ സന്ദര്‍ശിച്ചത് വിവാദമായിരുന്നു. ആര്‍.എസ്.എസുമായുള്ള തിരുവഞ്ചൂരിന്റെ ബന്ധം മറനീക്കി പുറത്തുവന്നതായി സി.പി.എം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button