28.4 C
Kottayam
Saturday, June 6, 2026

ബലമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് ബലാത്സംഗം; യുവതി വിവസ്ത്രയായി ഇറങ്ങിയോടി; പ്രതി അറസ്റ്റിൽ

Must read

തിരുവനന്തപുരത്ത് യുവതിയെ ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് അറസ്റ്റിലായത്. പ്രതി യുവതിയെ ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി.

പീഡനം സഹിക്കാതെ യുവതി വിവസ്ത്രയായി ഇറങ്ങി ഓടി. യുവതി ഇറങ്ങി ഓടിയപ്പോൾ ഇയാൾ പിറകെ ഓടി വന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ.

പ്രതിയും യുവതിയും മുൻപ് മറ്റൊരു സ്ഥാപനത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. ആ സമയത്ത് പല തവണ പ്രതിയുടെ വിവാഹവാഗ്ദാനം യുവതി നിരസിച്ചിരുന്നു. ഇന്നലെ രാത്രി യുവതി മറ്റൊരു സുഹൃത്തുമായി കഴക്കൂട്ടത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു. ആ സമയത്താണ് പ്രതി സ്ഥലത്തെത്തുന്നത്.

യുവതി ബൈക്കിൽ കയറാൻ സമ്മതിക്കാത്തതിനെ തുടർന്ന് കിരൺ ആത്മഹത്യ ഭീഷണി മുഴക്കി. ശേഷം, ബൈക്കിൽ കയറിയ യുവതിയെ വെട്ടുകാട് എന്ന സ്ഥലത്തെത്തിച്ച് കിരൺ ക്രൂരമായി മർദിച്ചു. മർദ്ദനത്തിൽ പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുണ്ടായി. തുടർന്ന്, മുറിവ് വൃത്തിയാക്കാമെന്നും പറഞ്ഞ് പ്രതി യുവതിയെ അനുനയിപ്പിച്ച് വീണ്ടും ബൈക്കിൽ കയറ്റി.

- Advertisement -

തുടർന്ന്, ഇവർ മുൻപ് പ്രവർത്തിച്ചിരുന്ന കൃഷി ഭവന്റെ അധീനതയിലുള്ള അഗ്രോ സെന്ററിലേക്ക് കൂട്ടികൊണ്ടു പോയി. ഇവിടെ വെച്ച് ഒരു രാത്രി മുഴുവൻ യുവതിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ യുവതി അവിടെ നിന്നും രക്ഷപ്പെട്ട് വിവസ്ത്രയായി പുറത്തേക്ക് ഓടുകയായിരുന്നു.

- Advertisement -

സമീപവാസികൾ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന്, പൊലീസ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനവും പീഡനവും കിരൺ മൊബൈലിൽ ചിത്രീകരിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

Popular this week