KeralaNews

തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ്; ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ പണതട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീകാര്യം സോണല്‍ ഓഫീസിലെ ഓഫിസ് അറ്റന്റന്റ് ബിജുവിനെയാണ് (42) ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. പണ തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്ന ഇയാളെ കല്ലറ നിന്നാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.

തിരുവനന്തപുരം നഗരസഭ പരിധിയിലെ ആറ്റിപ്ര ശ്രീകാര്യം നേമം സോണല്‍ ഓഫിസില്‍ നിന്നായി 33 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടന്നു എന്നാണ് കണ്ടെത്തല്‍. സംസ്ഥാന കണ്‍കറന്റ് ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് വന്‍ തട്ടിപ്പ് കണ്ടെത്തിയത്. നികുതി ഇനത്തില്‍ ലഭിച്ച പണം ബാങ്കില്‍ അടയ്ക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണല്‍ ഓഫിസിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങള്‍ തട്ടിയത്. 33.96 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തല്‍. ഉള്ളൂര്‍, നേമം, ആറ്റിപ്ര, ശ്രീകാര്യം സോണല്‍ ഓഫീസുകളിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.

നേമം സോണില്‍ മാത്രം 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്രണ്ട് എസ്.ശാന്തിയടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ശാന്തിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ശാന്തിയും കാഷ്യറും ചേര്‍ന്ന് 26.7 ലക്ഷം രൂപയാണ് നേമം സോണില്‍ നിന്ന് തട്ടിയെടുത്തത്. ആറ്റിപ്ര സോണില്‍ ഒരു ലക്ഷം രൂപയുടെ ക്രമക്കേട് നടന്നുവെന്നാണ് ഇതുവരെയുള്ള വിവരം. ഇവിടെ ഒരുദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തവെ എന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് നഗരസഭ സ്വീകരിക്കില്ലെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ വ്യക്തമാക്കി. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. ചില കൗണ്‍സിലര്‍മാര്‍ ജനങ്ങളുടെ പണം നഷ്ടമായെന്ന് വ്യാജപ്രചരണം നടത്തുന്നതായും മേയര്‍ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button