28.4 C
Kottayam
Saturday, June 6, 2026

വഞ്ചിയൂര്‍ വെടിവെപ്പ് കേസിൽ ട്വിസ്റ്റ്; വെടിയേറ്റ യുവതിയുടെ ഭർത്താവിനെതിരേ വനിതാ ഡോക്ടറുടെ പീഡനപരാതി

Must read

തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ വഴിത്തിരിവ്. കേസിലെ പ്രതിയായ വനിതാ ഡോക്ടര്‍ ആക്രമിക്കപ്പെട്ട ഷിനിയുടെ ഭര്‍ത്താവ് സുജീത്തിനെതിരേ പീഡന പരാതി നല്‍കി. സുജീത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് പരാതി. വനിതാ ഡോക്ടറുടെ പരാതിയില്‍ സുജീത്തിനെതിരേ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു.

സുജീത്തുമായി വര്‍ഷങ്ങളായി സൗഹൃദമുണ്ടായിരുന്നുവെന്നും സൗഹൃദം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യത്തിന്റെ പുറത്താണ് സുജീത്തിന്റെ ഭാര്യയായ ഷിനിയെ ആക്രമിച്ചതെന്നും പ്രതി നേരത്തെ മൊഴി നല്‍കിയിരുന്നു. പിന്നീടാണ് സുജീത്തിനെതിരെ പീഡന പരാതി നല്‍കിയത്.

ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണ് പീഡനം നടന്നിരുന്നതെന്നാണ് പരാതിയില്‍ പറയുന്നത്. വിവാഹവാഗ്ദാനം നല്‍കിയാണ് പീഡനം നടന്നതെന്നും ശേഷം സുജീത്ത് മാലദ്വീപിലേക്ക് പോയെന്നും വനിതാ ഡോക്ടറുടെ മൊഴിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സുജീത്തിനെ ചോദ്യം ചെയ്തേക്കും.

സുജീത്ത് കൊല്ലത്തുള്ള സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി.ആര്‍.ഒ ആയിരിക്കെയാണ് അവിടെ തന്നെ ജോലിചെയ്തിരുന്ന പ്രതിയുമായി പരിചയപ്പെട്ടതും സൗഹൃദത്തിലായതും.ഈ സമയത്താണ് പീഡനം നടന്നതെന്നാണ് മൊഴി.

- Advertisement -

എട്ട് മാസത്തിന് ശേഷം സുജീത്ത് മാലദ്വീപിലേക്ക് പോയി. തന്നെ ഒഴിവാക്കാനാണ് സുജിത്ത് ശ്രമിക്കുന്നതെന്ന തോന്നലില്‍ നിന്നാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് സുജീത്തിന്റെ ഭാര്യയെ ആക്രമിക്കാന്‍ പദ്ധതിയിട്ടതെന്നും പ്രതി മൊഴി നല്‍കിയിരുന്നു. പ്രതിയായ ഡോക്ടറുമായി സൗഹൃദമുണ്ടായിരുന്നതായി സുജീത്തും നേരത്തെ പോലീസിനോട് സമ്മതിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

Popular this week