ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു; തോട്ടിലേക്ക് തെറിച്ചു വീണ യുവാവിനെ കാണാതായി; തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി: സംഭവം തിരുവല്ലയില്‍

ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു; തോട്ടിലേക്ക് തെറിച്ചു വീണ യുവാവിനെ കാണാതായി; തെരച്ചിലില്‍ മൃതദേഹം കണ്ടെത്തി: സംഭവം തിരുവല്ലയില്‍

തിരുവല്ല: നിയന്ത്രണം വിട്ട ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വെണ്‍പാല തൊഴുവത്തുംതറ വീട്ടില്‍ ടി.ജി രാജഗോപാലന്റെയും കുറ്റൂര്‍ പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്സണ്‍ സ്മിത രാജഗോപാലിനെയും മകന്‍ ഗോവിന്ദ രാജ് (23) ആണ് മരിച്ചത്. തിരുവല്ല-കായംകുളം സംസ്ഥാന പാതയില്‍ കാവുംഭാഗം അമ്പിളി പാലത്തില്‍ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തിരുവല്ല ഭാഗത്തു നിന്നും എത്തിയ ബൈക്ക് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് വീഴുകയായിരുന്നു. ബൈക്കില്‍ നിന്നും 15 അടിയോളം ദൂരത്തില്‍ തെറിച്ചു പോയ ഗോവിന്ദ രാജ് തോട്ടിലെ വെള്ളത്തില്‍ വീണു.

വലിയ ശബ്ദം കേട്ട് എത്തിയ പരിസരവാസികള്‍ നടത്തിയ തെരച്ചിലില്‍ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസിലും അഗ്നി രക്ഷാനിലയത്തിലും വിവരമറിയിച്ചു. അവര്‍ എത്തി നടത്തിയ പരിശോധനയിലാണ് തോട്ടിലെ വെള്ളത്തില്‍ കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഗോവിന്ദനെ കണ്ടെത്തിയത്.

ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു. എടത്വാ പള്ളി പെരുന്നാളിന് പോകാന്‍ എന്ന് പറഞ്ഞാണ് ഗോവിന്ദരാജ് വീട്ടില്‍ നിന്നും ഇറങ്ങിയത്. കോഴിക്കോട് സ്വകാര്യ കോളേജില്‍ എംകോം വിദ്യാര്‍ത്ഥിയായിരുന്നു. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

In a tragic accident in Thiruvalla, a 23-year-old youth named Govinda Raj died after his speeding motorcycle lost control and crashed into the handrails of Ambili Bridge in Kavumbhagom. Govinda Raj, son of Kuttoor Panchayat CDS Chairperson Smitha Rajagopal, was thrown 15 feet away into the canal water due to the impact of the collision on Thursday night. Despite immediate rescue efforts by locals and the fire force, his life could not be saved at the hospital.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News