കൊച്ചി:കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്കൗട്ടിനേത്തുടര്ന്ന് മദ്യം മൂന്നു ദിവസമായ മദ്യം ലഭിക്കാത്തതിനാല്‍ യുവാവ് തൂങ്ങിമരിച്ചു. നോര്‍ത്ത് പറവൂര്‍ കൈതാരം കൊക്കുംപടി സമൂഹം വീട്ടില്‍ ഭാവന്റെ മകന് വാസു (36) ആണ് മരിച്ചത്. ഇന്ന് (28-03) വൈകിട്ട് അഞ്ചരയോടെ വീട്ടിലാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
അമ്മയോടൊപ്പമാണ് താമസം. അമ്മ പാല് വാങ്ങി തിരിച്ചു വന്നപ്പോള്‍ വാതില്‍ അടച്ചിട്ടിരിക്കുന്നു. നാട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. കൂലിപ്പണിക്കാരനായ വാസു മദ്യം കിട്ടാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അസ്വസ്ഥനായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News