KeralaNews

സംസ്ഥാനത്തെ മൂന്നാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും

കോഴിക്കോട് : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഡിസംബര്‍ 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും പ്രചാരണ വാഹനങ്ങളും കൂട്ടം ചേര്‍ന്നുള്ള കൊട്ടിക്കലാശം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 16 ന് വോട്ടെണ്ണല്‍ നടക്കും.

കാലങ്ങളായി, ഭരിക്കുന്ന കോഴിക്കോട് കോർപ്പറേഷൻ ഇത്തവണയും നിലനിർത്താമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്നാൽ, ഉരുക്ക് കോട്ടയായ കണ്ണൂരിൽ കോർപ്പറേഷൻ ഭരണം പിടിക്കുക, സിപിഎമ്മിന് മുന്നിൽ വലിയ വെല്ലുവിളിയാണ്. മലപ്പുറത്ത് തൊണ്ണൂറ് ശതമാനത്തിലേറെ യുവ സ്ഥാനാർത്ഥികളെ നിർത്തിയാണ് മുസ്ലിംലീഗ് തദ്ദേശ പോരിനിറങ്ങുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button