25.5 C
Kottayam
Saturday, June 6, 2026

അവൻമാർക്ക് എന്നെക്കൊണ്ട് പ്രയോജനം ഉണ്ടായിട്ടേയുള്ളൂ; മുൻ കാമുകൻമാരെക്കുറിച്ച് ദിയ പറഞ്ഞത്

Must read

കൊച്ചി:സോഷ്യൽ മീഡിയയിലെ താരമാണ് ഇന്ന് ദിയ കൃഷ്ണ. നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണ അച്ഛന്റെയോ ചേച്ചി അഹാനയുടെയോ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വരുന്നതിന് പകരം സോഷ്യൽ മീഡിയയിലൂടെ തന്റേതായ പേര് കണ്ടെത്താൻ ദിയ കൃഷ്ണയ്ക്ക് സാധിച്ചു. യൂട്യൂബിൽ എട്ട് ലക്ഷത്തിന് മുകളിൽ സബ്സ്ക്രെെബേർസ് ദിയക്കുണ്ട്. കൃഷ്ണ കുമാർ കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനൽ ഉണ്ടെങ്കിലും കൂടുതൽ സജീവം ദിയയാണ്.

തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ദിയ ചാനലിൽ സംസാരിക്കാറുണ്ട്. മുൻ കാമുകനുമായി പിരിഞ്ഞത്, സുഹൃത്ത് അശ്വിൻ ​ഗണേശുമായി പ്രണയത്തിലായത് തുടങ്ങിയവയെക്കുറിച്ചെല്ലാം ദിയ സംസാരിച്ചു. ജീവിതത്തിലെ സന്തോഷകരമായ നാളുകളിലൂടെയാണ് ദിയ കൃഷ്ണ ഇന്ന് കടന്ന് പോകുന്നത്. അശ്വിനൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കാൻ ദിയ തീരുമാനിച്ചിട്ടുണ്ട്. ഈ വർഷമോ അടുത്ത വർഷമോ വിവാഹമുണ്ടാകുമെന്നാണ് ദിയ നേരത്തെ വ്യക്തമാക്കിയത്.

എന്നാൽ കുടുംബം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ദിയയുടെ പുതിയ ബന്ധത്തിന് മാതാപിതാക്കളുടെ സമ്മതമില്ലേയെന്ന് വരെ ഒരു ഘട്ടത്തിൽ ചോദ്യം വന്നു. എന്നാൽ അഭ്യൂഹങ്ങളെയൊന്നും ദിയ കാര്യമാക്കുന്നില്ല. സോഷ്യൽ മീഡിയയിൽ വന്ന ചോദ്യത്തിന് ദിയ മുമ്പൊരിക്കൽ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. നിങ്ങൾക്ക് ഷു​ഗർ ഡാഡിയുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്ന് വ്യക്തമാക്കിയ ദിയ ഇതേക്കുറിച്ച് സംസാരിച്ചു.

ഷു​ഗർ ഡാഡി ഉണ്ടായിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്. ഞാനാണ് ഷു​ഗർ മമ്മി. എന്നെ ആരൊക്കെ ഡേറ്റ് ചെയ്തോ എന്നെക്കൊണ്ട് അവൻമാർക്ക് പ്രയോജനം ഉണ്ടായിട്ടേയുള്ളൂ. ഒരുത്തനെക്കൊണ്ടും എനിക്ക് പത്ത് പൈസയുടെ പ്രയോജനം ഉണ്ടായിട്ടില്ല. എന്റെ ജീവിതം കുളം തോണ്ടിയിട്ടേ ഉള്ളൂ. എന്റെ കൂടെ നടന്നവർക്ക് ഞാനൊരു ഷു​ഗർ മമ്മി ആയിരുന്നു എന്ന് വേണമെങ്കിൽ പറയാമെന്ന് ദിയ കൃഷ്ണ വ്യക്തമാക്കി

- Advertisement -

പ്രിയപ്പെട്ടവർക്ക് വേണ്ടി ചെലവഴിക്കാൻ ദിയ കൃഷ്ണ മടിക്കാറില്ല. കഴിഞ്ഞ ദിവസം കാമുകൻ അശ്വിന് ദിയ നൽകിയ സർപ്രെെസ് ശ്രദ്ധ നേടി. ഇഎംഐയിൽ സ്കൂട്ടർ വാങ്ങിയതായിരുന്നു അശ്വിൻ. അശ്വിൻ അറിയാതെ ഇഎംഐ ആയി അടയ്ക്കേണ്ട തുക മുഴുവൻ ദിയ അടച്ചു. ദിയയുടെയും അശ്വിന്റെയും ലൈഫ് സ്റ്റെെലിനെക്കുറിച്ച് പല അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിൽ വരാറുണ്ട്. ദിയ ആഡംബര ജീവിതം നയിക്കുന്ന ആളാണെന്നും അശ്വിൻ സാധാരണക്കാരനാണെന്നും കമന്റുകൾ വന്നിട്ടുണ്ട്.

- Advertisement -

ഒരിക്കൽ ഇതിന് ദിയ മറുപടി നൽകിയിട്ടുമുണ്ട്. അശ്വിന്റെ വീട്ടിൽ ദിയക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ എന്നായിരുന്നു കമന്റ്.വിവാഹം കഴിഞ്ഞ് താനും അശ്വിനും മറ്റൊരു വീട്ടിലാണ് താമസിക്കുക. അതിനാൽ അഡ്ജസ്റ്റ് ചെയ്യേണ്ടതില്ലെന്ന് ദിയ വ്യക്തമാക്കി. ചേച്ചി അഹാനയേക്കാൾ മുമ്പ് തന്റെ വിവാഹമായിരിക്കും നടക്കുകയെന്ന് ദിയ പറഞ്ഞിട്ടുണ്ട്. അഹാനയിപ്പോൾ കരിയറിലേക്കാണ് ശ്രദ്ധ നൽകുന്നതെന്നും ദിയ ചൂണ്ടിക്കാട്ടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week