24.1 C
Kottayam
Friday, June 5, 2026

‘ആ മലയാള നടിയെ അവർ കൂട്ടബലാൽസംഗത്തിനിരയാക്കി’ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Must read

കൊച്ചി:എൺപതുകളിൽ മലയാള സിനിമയിൽ സൂപ്പർ നായികയായിരുന്ന ഒരു നടിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സംവിധായകൻ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് അമേരിക്കയിലെ ന്യൂയോർക്കിൽ വച്ച് ഒരു ദുരനുഭവം ഉണ്ടായതെന്ന് ആലപ്പി അഷറഫ് പറയുന്നു.

സിനിമയിൽ അഭിനയിക്കാനെന്ന പേരിൽ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ആണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലിൽ കൂടി നടത്തിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും പരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആർട്സ് വിജയൻ ആണ് നടിയെ അന്ന് ന്യൂയോർക്കിൽ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താൻ ഇപ്പോൾ ഇത് തുറന്നു പറയുന്നതെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു.

ആലപ്പി അഷറഫ് പറഞ്ഞതിന്റെ പൂർണരൂപം:

‘‘മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയിൽ എത്തിച്ചത് ഞാനായിരുന്നു, 1982ൽ. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേർന്ന ഒരു ചെറിയ ഗ്രൂപ്പ് അമേരിക്കയിൽ പോയി പ്രോഗ്രാം അവതരിപ്പിച്ചു. അത് വലിയ വിജയവും ആയിരുന്നു.  അതിന്റെ സ്പോൺസർഷിപ്പ് താരാ ആർട്സ് വിജയനായിരുന്നു.  ഞങ്ങൾ വിജയേട്ടാ എന്ന് സ്നേഹപൂർവം വിളിക്കാറുള്ള ആൾ.  അദ്ദേഹം തിക്കുറിശ്ശിയുടെ കാലം തൊട്ട് ഇന്നത്തെ തലമുറയിൽ ഉള്ളവർക്കൊപ്പം വരെ പ്രോഗ്രാം എല്ലാവർഷവും നടത്താറുണ്ട്.

- Advertisement -

ഞാനിവിടെ പറയാൻ പോകുന്ന സംഭവത്തിന്റെ ജീവിച്ചിരിക്കുന്ന ഏക സാക്ഷി വിജയേട്ടൻ മാത്രമാണ്. മലയാളത്തിൽ നസീർ സാറിന്റെ കൂടെ നായികയായിട്ട് അഭിനയിച്ചിരുന്ന ഒരു നടിയാണ് അവർ, അന്യഭാഷ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.  ഒരുപാട് ആരാധകരുള്ള ഒരു നടിയാണ്.  ഞാനൊക്കെ അവരുടെ വലിയ ഫാൻ ആയിരുന്നു. 

- Advertisement -

കോളജിൽ പഠിക്കുന്ന കാലത്ത് യൂത്തിനെ ആകർഷിക്കുന്ന അവരുടെ ഒരു പടം ഭയങ്കര ഹിറ്റായിരുന്നു. അതു വീണ്ടും പല ഭാഷകളിലും റീമേക്ക് ചെയ്യുകയുണ്ടായി. ചിലതിലൊക്കെ അവർ തന്നെ നായികയായിട്ട് അഭിനയിച്ചിരുന്നു. അങ്ങനെ ഇരിക്കയാണ് അവർക്ക് അമേരിക്കയിൽ നിന്ന് ഒരു ഫോൺ വരുന്നത്. ഹിന്ദിയിലാണ് ഫോൺവിളിച്ച ആളുകൾ സംസാരിച്ചത്. തുടർന്ന് ഇംഗ്ലിഷിലും ഹിന്ദിയിലും ഒക്കെ ആയെ നടിയോടു സംസാരിച്ചു.  ഒരു പടം അവിടെ ഷൂട്ടിങ് തുടങ്ങി അതിൽ അവർക്ക് ജോയിൻ ചെയ്യാൻ പറ്റുമോ വലിയ റോളാണ് എന്നായിരുന്നു ഫോൺ വിളിച്ചവർ നടിയോടു പറഞ്ഞത്.

അവരെ കിട്ടണമെന്ന് ഡയറക്ടർ നിർബന്ധിക്കുന്നുവെന്നും പറഞ്ഞു. പാവം ഈ നായിക അത് വിശ്വസിച്ചു. അവർ അത് ചെയ്യാമെന്ന് വാക്ക് കൊടുത്തു. ബാക്കിയുള്ള ഡീലിങ്സ് ഒക്കെ അവർ തമ്മിൽ സംസാരിച്ചു, എഗ്രിമെന്റ് ആയി. പെട്ടെന്ന് വന്ന് ജോയിൻ ചെയ്യണമെന്ന് പറഞ്ഞ് വിസയൊക്കെ അയച്ചു.  നടി നേരെ അമേരിക്കയിലേക്ക് പോയി.  

എയർപോർട്ടിൽ വന്നിറങ്ങിയ അവരെ വളരെ സ്നേഹപൂർവം സ്വീകരിച്ച് ഒരു ഫ്ലാറ്റിൽ കൊണ്ട് താമസിപ്പിക്കുന്നു. അവിടെ അവർക്കു വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്ത ശേഷം നടിയോടു വിശ്രമിക്കാൻ പറഞ്ഞു.  വൈകുന്നേരം ആയപ്പോൾ രണ്ടുപേർ മദ്യപിച്ച് അവരുടെ മുന്നിലേക്ക് എത്തുന്നു. അവരുടെ പെരുമാറ്റ രീതികളെല്ലാം കണ്ട് നടി അന്തം വിട്ടു.  അപ്പോഴാണ് അവർക്ക് മനസ്സിലായത് താൻ ഒരു കുടുക്കിലാണ് പെട്ടിരിക്കുന്നതെന്ന്. 

- Advertisement -

അവർ അവരെ പീഡിപ്പിക്കാൻ ശ്രമിച്ചു.  ശരിക്കും ഇവർ സിനിമാക്കാരോ സിനിമയുമായി യാതൊരു ബന്ധമോ ഉള്ളവർ അല്ലായിരുന്നു.  അവരെല്ലാം ന്യൂയോർക്ക് സിറ്റിയിലെ ഒരു അണ്ടർവേൾഡിൽ പെട്ടവരായിരുന്നു.  ഈ ഗ്യാങ്ങിന്റെ ഒരു പ്ലാനിങ്ങിൽ ആണ് നമ്മുടെ മലയാളത്തിലെ പ്രിയപ്പെട്ട ആ നായിക കെണിയിൽ വീണത്.  താൻ അകപ്പെട്ടു എന്ന് അറിഞ്ഞ അവർ കൈകൂപ്പി അപേക്ഷിച്ചു, ഉറക്കെ നിലവിളിച്ചു, ആര് കേൾക്കാൻ അവരുടെ നിലവിളികൾ.

പീഡനം തുടർന്നുകൊണ്ടേയിരുന്നു. എല്ലാ പ്രതീക്ഷകളും കൈവിട്ട അവർ തന്റെ അന്ത്യം ഇവിടെ ആയിരിക്കും എന്ന് ഉറപ്പിച്ചു. തന്നെ രക്ഷപ്പെടുത്താൻ ആരുമില്ല, തനിക്കിനി എങ്ങനെ രക്ഷപ്പെടാൻ കഴിയും എന്ന് ആലോചിച്ചു ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു. അവരെ നിരീക്ഷിക്കാനായി സെക്യൂരിറ്റിക്കാരെയും ഏർപ്പാട് ചെയ്തിരുന്നു, അവർക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ഒക്കെ കിട്ടും. പക്ഷേ ഇങ്ങനെ ട്രാപ്പിൽ പെട്ടു കിടക്കുകയാണ്.

ഒരു ദിവസം എല്ലാവരും പെട്ടെന്ന് വെളിയിൽ പോയ സമയത്ത് ഇവർ നമ്മുടെ താര ആർട്സ് വിജയനെ കുറിച്ച് ആലോചിച്ചു. അദ്ദേഹത്തിന്റെ നമ്പർ അവർക്ക് കാണാപാഠമായിരുന്നു.  അവർ പെട്ടെന്ന് ലാൻഡ് ഫോണിൽ വിജയേട്ടനെ ബന്ധപ്പെട്ടു. ഭാഗ്യത്തിന് വിജയേട്ടൻ ഫോൺ എടുത്തു. നടന്ന സംഭവങ്ങൾ മുഴുവൻ വിജയേട്ടനോട് അവർ പറഞ്ഞു.  വിജയേട്ടനും ആകെ അന്ധാളിച്ചു. അന്ന് വിജയേട്ടൻ ന്യൂയോർക്കിൽ ടെലികോം എൻജിനീയർ ആണ്. 

അദ്ദേഹം പെട്ടെന്ന് തന്നെ ഫോൺ വന്ന ഏരിയ മനസ്സിലാക്കി.  പക്ഷേ ആ കെട്ടിടം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരുന്നു. ‘വെയിറ്റ് ചെയ്യൂ, ഞാൻ ഇപ്പോൾ എത്താമെന്നു’ പറഞ്ഞു. അദ്ദേഹം താമസിക്കുന്നത് ന്യൂ ജേഴ്സിയിലാണ്.  അവിടെ നിന്നു പെട്ടെന്ന് തന്നെ കോൾ വന്ന ഏരിയയിൽ വന്നു. എവിടെ പോകണം എന്ന് അറിയില്ല.  കുറച്ച് സമയത്തിനുള്ളിൽ ഈ സംഘം അവിടെ തിരിച്ചെത്തുകയും ചെയ്യും. അതിനു മുൻപ് അവരെ അവിടുന്ന് രക്ഷപ്പെടുത്തണം. അങ്ങനെ ഒരു സാഹചര്യമാണ് ഉണ്ടായിരുന്നത്.

വിജയേട്ടൻ അവരോട് ജനല്‍ തുറക്കാൻ പറഞ്ഞു, ജനലിൽ കൂടി എന്ത് കാണാമെന്ന് ചോദിച്ചു. അവർ കാണാവുന്ന ബിൽഡിങ്ങുകൾ പറഞ്ഞു കൊടുത്തു. ബോർഡുകൾ വായിച്ചു കേൾപ്പിച്ചു കൊടുത്തു. അത് വച്ച് വിജയേട്ടൻ ഏകദേശം ഐഡിയ മനസ്സിലാക്കി. അവരോട് തന്റെ വണ്ടി ഇന്ന സ്ഥലത്തുണ്ട് പെട്ടെന്ന് ഇറങ്ങി വരാൻ ആവശ്യപ്പെട്ടു. നടി അത്യാവശ്യ സാധനങ്ങളും എടുത്തു പെട്ടെന്ന് ഇറങ്ങി, താഴെ വന്ന് വിജയേട്ടന്റെ വണ്ടിയിൽ കയറി.  ഈ രംഗങ്ങൾ പല സിനിമക്കാർക്കും അറിയാവുന്നതുകൊണ്ട് പല സിനിമയിലും റി ക്രിയേറ്റ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. അങ്ങനെ വിജയേട്ടൻ പെട്ടെന്ന് വണ്ടി ഒറ്റ വിടൽ വിട്ടു.

ഏതെങ്കിലും ഹോട്ടലിൽ റൂമെടുത്ത് താമസിച്ചാൽ അദ്ദേഹത്തിന് കൂടി പ്രശ്നമാകും എന്നുള്ളത് കൊണ്ട് എയർപോർട്ടിലേക്ക് തന്നെ വണ്ടി കയറ്റി. അവിടെ അന്നത്തെ കാലത്ത് അതൊക്കെ എളുപ്പമായിരുന്നു. അവിടെ നിന്ന് തന്നെ പെട്ടെന്ന് ടിക്കറ്റ് ഒക്കെ എടുത്തു. അപ്പോഴേക്കും നടിയെ തട്ടിക്കൊണ്ടുപോയ ഗ്യാങ് വെളിയിൽ വന്നു കാവൽ നിൽക്കുന്നത് അവർക്ക് ഉള്ളിൽനിന്ന് കാണാമായിരുന്നു എന്ന് വിജയേട്ടൻ പറഞ്ഞു.  പലരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കി നടക്കുന്നുണ്ടായിരുന്നു. വിജയേട്ടൻ പെട്ടെന്ന് തന്നെ ഏറ്റവും അടുത്ത സമയത്തുള്ള ഒരു ഫ്ലൈറ്റിൽ കയറ്റി അവരെ ഇങ്ങോട്ട് തിരിച്ചയച്ചു. 

ഇങ്ങനെ ഒരു സംഭവം ഉണ്ടായത് ഞങ്ങളെല്ലാം ഞെട്ടിച്ചു.  ഒരുപക്ഷേ ഈ സംഭവം നിങ്ങൾക്ക് എല്ലാ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷേ ഇതെല്ലാം നൂറ് ശതമാനം സത്യസന്ധമായ ഒരു സംഭവമാണ്.  എന്തുകൊണ്ടാണ് ഇത് ഇപ്പോൾ പറയുന്നത് എന്ന് ചോദിച്ചാൽ ആ നടിക്ക് ഒരിക്കലും ഇത് വെളിപ്പെടുത്താൻ പറ്റും എന്ന് തോന്നുന്നില്ല.  പക്ഷേ വരുന്ന തലമുറയ്ക്ക് ഇതൊരു ഗുണപാഠമാകട്ടെ എന്ന് വിചാരിച്ചാണ് ഞാൻ ഇത് തുറന്നു പറയുന്നത്. 

അതാണല്ലോ രാധിക ശരത് കുമാർ കാരവനിലെ  ഒളിക്യാമറയെക്കുറിച്ച് ഇപ്പോൾ പറഞ്ഞത്. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല, ഇപ്പോൾ എന്തുകൊണ്ട് പറയുന്നു എന്ന് ചോദ്യം വന്നപ്പോൾ അവർ പറഞ്ഞത് അന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല, പറയാൻ പറ്റുമായിരുന്നില്ല എന്നാണ്.

ഇപ്പോൾ ഹേമ കമ്മിറ്റിയും മറ്റു വെളിപ്പെടുത്തലുകളും ഒക്കെ വന്നതിനു ശേഷം കുറച്ചു കൂടി അലർട്ട് ആയിട്ടുണ്ട്. അതുകൊണ്ട് ഇനി വരുന്ന തലമുറയ്ക്ക് ഒരു ഗുണപാഠം ആയിരിക്കട്ടെ എന്ന് കരുതിയാണ് താൻ തുറന്നു പറഞ്ഞതെന്നും രാധിക പറയുകയുണ്ടായി.  അതുപോലെ ഞാനും പറയുന്നു, വരും തലമുറയ്ക്ക് എങ്കിലും പ്രയോജനം ആകട്ടെ അതുകൊണ്ടാണ് ഞാനിത് തുറന്നുപറയുന്നത്. ചതിക്കുഴിയിൽ പെടാതെ എല്ലാവരും രക്ഷപ്പെടട്ടെ.’’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week