എറണാകുളം :കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന്‍ 60 (തേവര) ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. ഇവിടെ നിന്നും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും സര്‍വൈലന്‍സ് ഓഫീസറുടെയും റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ അറുപതാം ഡിവിഷനെ കണ്ടെയ്ന്‍മെന്‍റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.
ഇവിടെ ഫുള്‍ ലോക് ഡൗണ്‍ അടിയന്തരമായി നടപ്പാക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങളൊഴികെയുള്ളവ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല. വാഹനഗതാഗതവും വ്യക്തികളുടെ സഞ്ചാരവും ലോക് ഡൗണ്‍ മാര്‍ഗനിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്നതാണെന്നും ഇന്‍സിഡന്‍റ് കമാന്‍ഡറായ ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗ് അറിയിച്ചു.