മിഥുന്റെ അമ്മ തുർക്കിയിൽ, വിവരം അറിയിച്ചു; നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കും

തേവലക്കര: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) സ്‌കൂളില്‍ ഷോക്കേറ്റുമരിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മ സുജയെ വിവരം അറിയിക്കാന്‍ സാധിച്ചതായി കുടുംബം. കുവൈത്തില്‍ ജോലിക്ക് പോയ സുജ ഇപ്പോൾ തുർക്കിയിലാണുള്ളത്.

കുവൈത്തില്‍ ജോലി ചെയ്തിരുന്ന കുടുംബത്തോടൊപ്പം 15 ദിവസത്തേക്ക് തുര്‍ക്കിയിലേക്ക് പോയതാണ് സുജ.സുജയെ വൈകുന്നേരം ആറുമണിയോടെയാണ് ബന്ധപ്പെടാനായത്. കുവൈത്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും സുജയെ എത്രയും വേഗം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ജനപ്രതിനിധികള്‍ അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സുജയെ ബന്ധപ്പെടാന്‍ കഴിഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചത്. സുജയുമായി സംസാരിച്ച ശേഷമായിരിക്കും സംസ്‌കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക എന്ന് ബന്ധുക്കള്‍ നേരത്തേ അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News