27.6 C
Kottayam
Sunday, June 7, 2026

ഹൗസ് ഫുള്‍,നികുതികള്‍ അടച്ചു ബാധ്യതകള്‍ തീര്‍ത്തു, ആന്റണിയും മോഹൻലാലും പൃഥ്വിരാജും തിയറ്ററുകളെ കാത്തു; തിയറ്റര്‍ ഉടമയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

Must read

കൊച്ചി:വിവാദങ്ങൾ ഒരുവശത്ത് നടക്കുമ്പോഴും തിയറ്ററുകളിൽ മികച്ച ബുക്കിം​ഗ് കൗണ്ടോടെ എമ്പുരാൻ മുന്നേറുകയാണ്. ഔദ്യോ​ഗിക വിവരം പ്രകാരം 200 കോടി ക്ലബ്ബിൽ ഇടംനേടിയ എമ്പുരാന് കേരളത്തിന് പുറത്തും മികച്ച കളക്ഷൻ ലഭിക്കുന്നുവെന്നാണ് വിലയിരുത്തൽ. വെറും ആറ് ദിവസം കൊണ്ട് റെക്കോർഡുകളെല്ലാം വീഴ്ത്തിയ എമ്പുരാനെ കുറിച്ച് കവിത തിയറ്റർ ഉടമ സാജു ജോണി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. 

കേരളം കണ്ട വലിയ ഹിറ്റാണ് എമ്പുരാനെന്നും ആന്റണി പെരുമ്പാവൂരും മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച് തിയറ്ററുകാർക്ക് നല്ല കളക്ഷനാണ് സമ്മാനിച്ചതെന്നും സാജു ജോണി പറഞ്ഞു. ഇതുപോലുള്ള നല്ല സിനിമകൾ വരണമെന്നും എന്നാലെ നിർമാതാക്കൾക്കും തിയറ്ററുകാർക്കും വരുമാനം ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സാജു ജോണിന്റെ ഈ വാക്കുകൾ മോഹൻലാൽ ഫാൻ പേജുകളിൽ പ്രചരിക്കുന്നുണ്ട്.

- Advertisement -

- Advertisement -

“എല്ലാ തീയേറ്ററുകളിലും നല്ല കലക്ഷനാണ് എമ്പുരാന് ലഭിക്കുന്നത്. എല്ലാ ഷോകളും ഫുൾ ആയി കൊണ്ടിരിക്കുന്നു. കേരളം കണ്ട വലിയ ഹിറ്റിലേക്ക് ആണ് എമ്പുരാൻ പോകുന്നത്. നമ്മൾ ഉദ്ദേശിക്കാത്ത രീതിയിൽ. തിയറ്റർ ഉടമകൾക്കൊക്കെ നല്ല ആശ്വാസമാണ്. ആന്റണി പെരുമ്പാവൂരും മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച് തിയറ്ററുകാർക്ക് നല്ല കളക്ഷനാണ് സമ്മാനിച്ചത്. എല്ലാ തിയറ്ററിലും നല്ല കളക്ഷനാണ്. കഴിഞ്ഞ 2 മാസമായി കാര്യമായി ഒന്നും ഉണ്ടായില്ല.

- Advertisement -

മാർച്ച് മാസം ഒരുപാട് ടാക്‌സ് അടക്കാൻ ഉണ്ടായിരുന്നു. അതെല്ലാം എമ്പുരാനിലൂടെ തിയേറ്റർ ഉടമകൾക്ക് തിരിച്ചു കിട്ടി. പ്രശ്നങ്ങൾ എല്ലാം മാറി. ഇതുപോലത്തെ ഹിറ്റുകൾ ഇനിയും വരണം. എന്നാലേ തിയറ്ററുകളൊക്കെ മോഡിഫൈ ചെയ്ത് നല്ല രീതിയിൽ മുന്നോട്ട് പോകാൻ പറ്റൂ. ആന്റണി പെരുമ്പാവൂരിന് നല്ല മുതൽ മുടക്കുള്ള സിനിമയാണ്. ഇതുപോലുള്ള നല്ല സിനിമകൾ വന്നാലെ തിയറ്ററിലേക്ക് പ്രേക്ഷകർ എത്തു. നിർമാതാക്കൾക്ക് പൈസയും കിട്ടൂ”, എന്നാണ് സാജു ജോണി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

പൊലീസ് പരിശോധനക്ക് എത്തിയപ്പോൾ കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ചു; വിസിലടിച്ചപ്പോൾ മണം പരന്നു, പ്രതി അകത്ത്

തൃശൂർ: ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട പരിശോധനയിൽ കുക്കറിലെ തിളപ്പിച്ച ചോറിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി. അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ (40) 400 ഗ്രാം കഞ്ചാവുമായി അറസ്റ്റു ചെയ്തു. അന്വേഷണത്തിൽ പ്രതിക്ക്...

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

Popular this week