KeralaNews

കെ.പി.സി.സി പുനസംഘടന; ജംബോ കമ്മറ്റിയും വൈസ് പ്രസിഡന്റ് പദവിയും ഉണ്ടാകില്ല

തിരുവനന്തപുരം: കെ.പി.സി.സി പുനസംഘടനയില്‍ പരമാവധി 50 ഭാരവാഹികളെ മാത്രം നിയമിക്കാനുള്ള സാധ്യത പരിഗണനയിലെന്ന് സൂചന. 25 ജനറല്‍ സെക്രട്ടറിമാരെയും 20 സെക്രട്ടറിമാരെയുമാണ് നിയമിക്കാന്‍ സാധ്യത. ജംബോ കമ്മറ്റിയും വൈസ് പ്രസിഡന്റ് പദവിയും ഉണ്ടാകില്ലെന്നും സൂചനയുണ്ട്.

മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നപ്പോള്‍ 300 അംഗഭാരവാഹികളാണ് ഉണ്ടായിരുന്നത്. 140 കെപിസിസി എക്സിക്യുട്ടീവ് അംഗങ്ങളും 96 സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരുമായി 46 ഭാരവാഹികളുമാണ് ഉണ്ടായിരുന്നു. ഈ ജംബോ കമ്മറ്റിക്കെതിരെ വലിയ എതിര്‍പ്പായിരുന്നു കോണ്‍ഗ്രസിനുള്ളിലും അണികള്‍ക്കിടയിലും ഉണ്ടായിരുന്നത്.

കെ സുധാകരന്‍ അധ്യക്ഷപദവിയിലേക്ക് എത്തിയപ്പോള്‍ തന്നെ ജംബോ കമ്മറ്റികള്‍ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ചിരുന്നു. അധ്യക്ഷനുള്‍പ്പെടെ പരമാവധി 51 അംഗ കെപിസിസി കമ്മറ്റിക്കാണ് ഇത്തവണ സാധ്യത. 25 ജനറല്‍ സെക്രട്ടറിമാരും 20 സെക്രട്ടറിമാരുമായിരിക്കും ഉണ്ടാവുക. വൈസ് പ്രസിഡന്റ് പദവി ഉണ്ടാകില്ലെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. കെപിസിസി ഭാരവാഹികളെ തീരുമാനിക്കാന്‍ ഗ്രൂപ്പ് പ്രാധാന്യമല്ല, പ്രവര്‍ത്തനം മാത്രമായിരിക്കും എന്നാണ് വ്യക്തമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button