KeralaNews

ഗവര്‍ണറോടുള്ള നിലപാടില്‍ ആശയക്കുഴപ്പമില്ല,ഘടകക്ഷികളുമായി ആലോചിച്ചെടുത്ത തീരുമാനം: സതീശന്‍

തിരുവനന്തപുരം: ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശന്‍. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നൂും സതീശന്‍ ചോദിച്ചു.

എന്നാല്‍ ഗവർണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നും ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ലീഗ് കടുത്ത അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെ വി ഡി സതീശനെ തള്ളി കെ മുരളീധരനും രംഗത്തെത്തി. ഗവർണർ മഹാരാജാവാണോ എന്ന് മുരളീധരൻ ചോദിച്ചു. കോണഗ്രസിന്‍റെ ദേശീയനയമെന്ന് വ്യക്തമാക്കിയാണ് കെ മുരളീധരൻ സതീശനെയും സുധാകരനെയും തള്ളിപ്പറഞ്ഞത്.

ഇതോടെ ഗവർണറുടെ വിസിമാർക്കെതിരായ നടപടിയിൽ യുഡിഎഫിന് ഒന്നിച്ച് നീങ്ങാനാകില്ലെന്ന് വ്യക്തമായി. രാഷ്ട്രീയ സാഹചര്യം മുതലെടുക്കാമെന്ന സതീശന്‍റെയും സുധാകരന്‍റെയും നീക്കം പാളി. ലീഗാകട്ടെ സിപിഎമ്മുമായി കുറെക്കൂടി അടുക്കാനുള്ള സാാഹചര്യമാക്കി ഗവർണ്ണർ സ‍ർക്കാ‍ർ പോരിനെ മാറ്റുകയുമാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button