EntertainmentKeralaNews

പ്രേതമുണ്ട്,നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച്‌ഗൗരി കൃഷ്ണൻ

കൊച്ചി:പൗര്‍ണമിത്തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ അഭിനേത്രിയാണ് ഗൗരി കൃഷ്ണ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി. തന്റെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഭര്‍ത്താവ് മനോജിനൊപ്പം ചെയ്ത ഒരു യെസ് ഓര്‍ നോ വീഡിയോയിൽ പ്രേതത്തെ നേരില്‍ കണ്ട ഗൗരിയുടെ അനുഭവമാണ് ഇപ്പോൾ വൈറലാകുന്നത്.

പണ്ടൊക്കെ ഗോസ്റ്റ് ഉണ്ടോ ഇല്ലയോ എന്നത് ഒരു ഡൗട്ട് ആയിരുന്നു. പക്ഷെ നേരിട്ട് അനുഭവിച്ച് അറിഞ്ഞപ്പോള്‍ ബോധ്യമായി. കാട്ടാക്കട ഒരു കല്യാണത്തിന്റെ റിസപ്ഷന് പോയി തിരിച്ച് വരുമ്പോഴേക്കും പതിനൊന്ന് മണിയായി. തിരുവനന്തപുരത്തെ വെള്ളനാട് നിന്ന് കാട്ടാക്കടയ്ക്ക് പോകുന്ന വഴിയില്‍ ഒരു സ്ഥലമുണ്ട്.

അവിടെ പൊതുവെ ഒരു ഗോസ്റ്റ് അനുഭവം ഉണ്ടെന്നാണ് പറയപ്പെടുന്നത്. പെട്ടന്ന് വണ്ടി ഓഫാകുകയും ബൈക്ക് വീഴുകയും എന്തൊക്കെയോ കാണുകയും ഒക്കെ ചെയ്യുന്ന അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടത്രെ. പക്ഷെ ആ യാത്രയില്‍ എനിക്ക് അത് അറിയില്ലായിരുന്നു.

അങ്ങനെ ഞങ്ങള്‍ യാത്ര ചെയ്തുകൊണ്ടിരിക്കെ പെട്ടന്ന് കാര്‍ ബ്രേക്ക് ഡൗണ്‍ ആയി. അതോടെ ലൈറ്റ് എല്ലാം ഓഫ് ആയി. എന്റേത് പുതിയ വണ്ടിയായിരുന്നു. ഒരു കംപ്ലൈറ്റും വരേണ്ട സാധ്യതയില്ല. പെട്ടന്ന് വണ്ടിയില്‍ നിന്നും അലാറം കേള്‍ക്കുന്നു. ഓഫായി കിടന്ന വണ്ടിയില്‍ നിന്ന് എങ്ങിനെയാണ് ഇങ്ങനെയൊരു സൗണ്ട് എന്ന് ചിന്തിക്കുമ്പോഴേക്കും ഡോര്‍ ഓപ്പണ്‍ ചെയ്തതിന്റെ സിംപല്‍ വന്നു. എന്തിനാ ഡോര്‍ തുറന്നത് എന്ന് ഞാന്‍ സായിയോട് ചോദിക്കുന്നുണ്ട്.

ഞാന്‍ ചെയ്തില്ല എന്ന് അവന്‍ പറയുന്നു. നോക്കിയപ്പോള്‍ എന്റെ ഡോര്‍ ആണ് ഓപ്പണ്‍ ആയത്. എന്തോ പന്തികേട് തോന്ന് ഞാന്‍ ഡോര്‍ അടച്ചതും കാര്‍ ഓണായി, ലൈറ്റും വന്നു. വിശ്വസിച്ചാലും ഇല്ലെങ്കിലും അത് സത്യമാണ്- ഗൗരി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button