24.2 C
Kottayam
Saturday, June 6, 2026

ആദായനികുതിയിൽ ഇളവ് നൽകാൻ സാധ്യത; നിരക്കില്‍ കുറവു വരുത്തുക ഈ വരുമാന പരിധിയില്‍

Must read

ന്യൂഡല്‍ഹി:ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്രബജറ്റിൽ ആദായ നികുതി നിരക്കിൽ കാര്യമായ മാറ്റം വരുത്തിയേക്കും എന്നുള്ള സൂചനകൾ ശക്തമാകുന്നു. വിവിധ സ്ലാബുകളിൽ ഉള്ള ആദായ നികുതി നിരക്കിൽ ഇളവ് നൽകാനാണ് സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നുലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരുടെ ആദായനികുതി നിരക്കിൽ കുറവ് വരുത്താനാണ് സാധ്യത.

ലക്ഷക്കണക്കിന് ആദായ നികുതി ദായകർക്ക് ഇത് ഗുണം ചെയ്യും. ആളുകളുടെ ഉപഭോഗത്തിൽ കാര്യമായ കുറവ് വരുന്ന സാഹചര്യത്തിലാണ് നികുതി കുറയ്ക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. പ്രത്യേകിച്ച് നഗര കേന്ദ്രീകൃത ഉപഭോഗത്തിൽ കാര്യമായി ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നികുതി കുറയ്ക്കുന്നതോടുകൂടി ആ തുക ഉപഭോഗത്തിന് ആളുകൾ നീക്കി വയ്ക്കും എന്നാണ് പ്രതീക്ഷ.

- Advertisement -

 നിലവിൽ മൂന്ന് ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് 5% മുതൽ 20% വരെയാണ് ആദായനികുതി നിരക്ക്. അതിനുള്ള മുകളിൽ വരുമാനമുള്ളവർക്ക് 30% ആണ് നികുതി. ആദായനികുതിയിൽ എത്ര ശതമാനം ഇളവാണ് നൽകുക എന്നത് സംബന്ധിച്ച് സൂചനകൾ ഒന്നുമില്ല. ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടു മുൻപായിരിക്കും എത്ര നികുതി കുറയ്ക്കണം എന്ന കാര്യത്തിൽ തീരുമാനമാകുക എന്നാണ് സൂചന.

- Advertisement -

കേന്ദ്രസർക്കാരോ, ധന മന്ത്രാലയമോ ഇതു സംബന്ധിച്ചുള്ള സൂചനകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. പുതിയ നികുതി സമ്പ്രദായം സ്വീകരിക്കുന്നവർക്ക് ആയിരിക്കും നികുതി ഇളവ് നൽകുക എന്നാണ് സൂചന. പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ 3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ നികുതി സ്ലാബില്‍ മാത്രം ആദായ നികുതി ഇളവുണ്ടായേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. 

- Advertisement -

2024-ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ നികുതി വ്യവസ്ഥയില്‍ ആദായനികുതി സ്ലാബുകളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week