EntertainmentKeralaNews

നല്ല കാശ് കിട്ടുന്നത് കൊണ്ട് മാത്രം അഭിനയിച്ച സിനിമകളുണ്ട്; തുറന്നു പറഞ്ഞ് മഡോണ

കൊച്ചി:പ്രേമത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് മഡോണ. പിന്നാലെ തെന്നിന്ത്യന്‍ സിനിമയിലാകെ സജീവമായി മാറുകയായിരുന്നു മഡോണ. ഇപ്പോഴിതാ മഡോണയുടെ പുതിയ അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലെ പ്രതികരണങ്ങളാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. രസകരമായ ഒരുപാട് കാര്യങ്ങള്‍ താരം തുറന്ന് പറയുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

അനിയത്തിയുമായി ഇതുവരെ തല്ലുണ്ടാക്കിയിട്ടില്ല. ചെറുതാണ്. അടിയുണ്ടാക്കാന്‍ തോന്നാറില്ല. ചിരിയ്ക്ക് നല്ല ഭംഗിയാണെന്ന് തോന്നാറുണ്ട്. പല്ലിന് ക്ലിപ്പിട്ടുണ്ടോ? ഉണ്ട്. ബ്രേക്കപ്പ് കാരണം ഉറങ്ങാതിരുന്നിട്ടുണ്ടോ ഇല്ല. കട്ട് ചെയ്താല്‍ കട്ട് ചെയ്തതാണ്. വീട്ടുകാരുടെ അറിവില്ലാതെ കറങ്ങാന്‍ പോയിട്ടില്ല. അതിന്റെ ആവശ്യം വന്നിട്ടില്ല. അവരത് കാര്യമാക്കാറില്ല. വീട്ടുകാരോട് എന്തും പറയാം. അത് അവരുടെ ഗുണമാണെന്നാണ് മഡോണ പറയുന്നത്.

ഗോസിപ്പുകളും വ്യാജ വാര്‍ത്തകളും ബാധിക്കാറില്ല. ഒന്നോ രണ്ടോ തവണയല്ലാതെ, പൊതുവെ ബാധിക്കാറില്ല. പ്രായമാകുന്നുവെന്നോര്‍ത്ത് ടെന്‍ഷനുണ്ടാകാറുണ്ട്. ആരോടും പറയാത്ത രഹസ്യങ്ങളില്ല. ഒരു രഹസ്യവുമില്ല. ആരോടെങ്കിലും പറഞ്ഞിട്ടുണ്ട്. എല്ലാ രഹസ്യങ്ങളും പറയുന്ന ഒരാളുണ്ട്, അമ്മ. ഇതുവരെ നുണ പറഞ്ഞിട്ടില്ലെന്നും താരം പറയുന്നു.

ഇഷ്ടപ്പൈടാത്ത സിനിമയില്‍ നല്ല കാശ് കിട്ടുമെന്നത് കൊണ്ട് മാത്രം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടില്ല. സ്വന്തം അക്കൗണ്ട് തന്നെ നോക്കാന്‍ സമയം കിട്ടാറില്ല. സോഷ്യല്‍ മീഡിയയില്‍ ആരേയും സ്ഥിരമായി സ്‌റ്റോക്ക് ചെയ്യാറില്ല. വല്ലപ്പോഴും നോക്കുന്നവരുണ്ട്. സ്വന്തം സിനിമകള്‍ കാണുമ്പോള്‍ ചമ്മല്‍ വരാറുണ്ട്. ഇതൊക്കെ എന്താ ഇങ്ങനെ എന്ന് തോന്നാറുണ്ട്. സിനിമ റിലീസ് കഴിഞ്ഞ് ഒരു മാസമൊക്കെ കഴിഞ്ഞ്, എല്ലാ ബഹളവും കഴിഞ്ഞേ കാണാറുള്ളൂ. പ്രേമം റിലീസിന് പിടിച്ചു വലിച്ചു കൊണ്ടു പോയി കണ്ടിട്ടുണ്ട്. പക്ഷെ ഒന്നും ഓര്‍ക്കുന്നില്ലെന്നാണ് മഡോണ പറയുന്നത്.

ആ മഡോണയും ഈ മഡോണയും തമ്മിലുള്ള വ്യത്യാസം എന്താണ്? എന്ന് ചോദിച്ചപ്പോള്‍ പ്രായമായി എന്നാണ് മഡോണ പറഞ്ഞത്. റിലീസിന് തലേ ദിവസം ഉറക്കം നഷടമാകാറില്ല. ഉച്ചയുറക്കം കഴിഞ്ഞ് എഴുന്നേറ്റ് രാവിലെ ആണെന്ന് കരുതി പല്ലു തേച്ചിട്ടുണ്ടോ? ഉണ്ട്. ഒരിക്കല്‍ ആരോ ലഡ്ഡു കൊണ്ടു തന്നു. അയ്യോ ബ്രഷ് ചെയ്തിട്ടില്ലെന്ന് പറഞ്ഞു. അപ്പോഴാണ് വൈകുന്നേരം ആണെന്ന് പറയുന്നത്. വീട്ടുകാര്‍ക്ക് ഇഷ്ടമില്ല എന്ന കാരണത്താല്‍ ഉപേക്ഷിച്ച റിഷേനുകളില്ലെന്നും താരം പറയുന്നു.

മഡോണ എന്ന പേര് മാറ്റണമെന്ന് നിര്‍ദ്ദേശം വന്നിട്ടുണ്ടെങ്കിലും മാറ്റണമെന്ന് തോന്നിയിട്ടില്ല. പേരിന് സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടെന്ന് തോന്നിയിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും മാതാവിനേയും സംഗീതത്തേയും ഇഷ്്ടമാണ്. അതിനാല്‍ ഇട്ട പേരാണ്. ഇമോഷണല്‍ സിനിമ കണ്ട് കരഞ്ഞിട്ടുണ്ട. പെട്ടെന്ന് കരയുന്നയാളാണ്. സ്വന്തം സിനിമകളില്‍ കരച്ചില്‍ തോന്നിയിട്ടില്ലെന്നും മഡോണ പറയുന്നു.

പ്രേമമായിരുന്നു മഡോണയുടെ അരങ്ങേറ്റ സിനിമ. പിന്നീട് താരം കാതലും കടന്തു പോകും എന്ന ചിത്രത്തിലൂടെ തമിഴിലെത്തി. കിംഗ് ലയര്‍, കവന്‍, പാ പാണ്ടി, ഇബ്ലിസ്, വൈറസ്, ബ്രദേഴ്‌സ് ഡേ, വാനം കൊട്ടട്ടും, തുടങ്ങി സിനിമകൡ അഭിനയിച്ചു. തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. കൊമ്പ് വച്ച സിങ്കംഡാ ആണ് ആണ് പുതിയ സിനിമ. മലയാളത്തില്‍ ഇപ്പോള്‍ ഐഡന്റിറ്റിയാണ് പുറത്തിറങ്ങാനുള്ള സിനിമ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button