25.5 C
Kottayam
Friday, June 5, 2026

ഒരാളെ ദൈവം എങ്ങനെ സൃഷ്ടിച്ചെന്ന് അവരുടെ അമ്മക്കും അപ്പനും അറിയാം: ഹണി റോസിനെതിരായ കമന്റുകളില്‍ മാതാപിതാക്കളുടെ മറുപടി

Must read

കൊച്ചി; സോഷ്യല്‍ മീഡിയയിലൂടെ വരുന്ന നെഗറ്റീവ് കമന്റുകളെ കാര്യമാക്കാറില്ലെന്ന് നടി ഹണി റോസ്. സോഷ്യല്‍ മീഡിയ വരുന്നതിന് മുമ്പ് കവലകളില്‍ കൂടിയിരുന്ന് ഇത്തരം കാര്യങ്ങള്‍ പറയുന്ന ആളുകളുണ്ട്. അതിലൊന്നും നമുക്ക് ഒന്നും ചെയ്യാനാകില്ല. ഒരോ വ്യക്തികളുടേയും സ്വാതന്ത്രവും ഇഷ്ടവും എന്ന രീതിയിലാണ് അതിനെ കാണുന്നത്. അതിനെ വലിയ വിഷയമാക്കി എടുക്കാനോ അതില്‍ ശ്രദ്ധ ചെലുത്താനോ പോകാറില്ലെന്നും താരം വ്യക്തമാക്കുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ രക്ഷിതാക്കള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹണി റോസ്.

കല്യാണം കഴിക്കുന്നതിനൊന്നും പ്രശ്നമില്ല. അതിന് തയ്യാറാണ്, പക്ഷെ നല്ല ഒരാള്‍ വരണം. അങ്ങനെ ഒരാള്‍ വരിക എന്നുള്ളത് ചെറിയ കാര്യമില്ല. കല്യാണത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം അമ്മക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. പപ്പ എല്ലാത്തിലും കൂളാണ്. ഇന്നത്തെ ജീവിതം അടിച്ച് പൊളിച്ച് മുന്നോട്ട് പോകുകയെന്ന് ചിന്തിക്കുന്നവരാണ് ഞാനും പപ്പയും. അമ്മയകാട്ടെ ഇന്ന് കഷ്ടപ്പെട്ട് നാളെ എവിടെയോ ഉള്ള ഒരു നല്ല ജീവിതത്തിനായുള്ള കാത്തിരിപ്പാണ്.

- Advertisement -

കുട്ടിക്കാലം മുതലെ വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു. ഒരു നാണക്കാരിയായിരുന്നു. ക്രിസ്മസ് ആഘോഷങ്ങളിലൊക്കെ പങ്കെടുക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. എന്റെ ഒരു ആന്റിയുടെ വീട് ഭരണങ്ങാനത്താണ്.അവിടെ ക്രിസ്മസ് വലിയ ആഘോഷമാണ്. ഓത്തിരി ആളുകളുണ്ടാകും. കുട്ടിക്കാലത്തെ ക്രിസ്മസ് വൈബ് കിട്ടിയിരുന്നത് അവിടുന്നായിരുന്നു. പൊതുവെ അച്ഛന്റെ സ്വഭാവമാണ് കിട്ടിയിരിക്കുന്നത്. അമ്മ ഒച്ചപ്പാടും ബഹളവുമാണ്.

- Advertisement -

വലുതായപ്പോള്‍ ലൊക്കേഷനില്‍ വലിയ രീതിയിലുള്ള ആഘോഷങ്ങളൊന്നും ഉണ്ടായിട്ടില്ല. വർക്ക് നടക്കുകയാണല്ലോ, എന്നാലും കേക്ക് കട്ടിങ്ങൊക്കെ ഉണ്ടാകാറുണ്ട്. എല്ലാ ക്രിസ്മസും സന്തോഷം നിറഞ്ഞതാണ്. ഇത്തവണത്തെ പ്രത്യേകത എന്ന് പറഞ്ഞാല്‍ പുതിയ ഫ്ലാറ്റ് വാങ്ങിയെന്നാണ്. ക്രിസ്മസ് മിസ്സായാലും പെസഹ ചടങ്ങുകള്‍ വളരെ നല്ല രീതിയില്‍ തന്നെ ആചരിക്കാറുണ്ടെന്നും ഹണി റോസ് പറയുന്നു.

- Advertisement -

അതേസമയം, മകള്‍ക്കെതിരായി നടക്കുന്ന സൈബർ ആക്രമണങ്ങള്‍ യാഥാർത്ഥ്യം അറിയാതെയാണെന്നാണ് ഹണി റോസിന്റെ അമ്മ അഭിപ്രായപ്പെടുന്നത്. ചുമ്മാ എന്തെങ്കിലും എഴുതി വിടുകയാണ്. ഒരാളെ ദൈവം എങ്ങനെ സൃഷ്ടിച്ചെന്ന് അവരുടെ അമ്മക്കും അപ്പനും അറിയാം. ഇതൊന്നും അല്ലാത്ത വളരെ മോശം കമന്റുകള്‍ ഉണ്ടാകാറുണ്ട്. നമുക്ക് അവരുടെയത്ര താഴ്ന്ന് പറയാന്‍ സാധിക്കില്ലാലോയെന്നും അമ്മ വ്യക്തമാക്കുന്നു.

ഒരുപാട് ശത്രുക്കള്‍ അവിടുന്നും ഇവിടുന്നുമൊക്കെയായി വരും. നമ്മളുടെ അടുത്തേക്ക് ഉപദ്രവുമായി വരുമ്പോള്‍ മാത്രമേ അതിന് ശ്രദ്ധകൊടുക്കേണ്ടതുള്ളുവെന്ന് പിതാവും പറയുന്നു. അല്ലാതെ എവിടുന്നേലും എന്തേലും ശബ്ദം കേള്‍ക്കുമ്പോള്‍ നമ്മള്‍ ബഹളം വെക്കേണ്ട കാര്യമില്ല. അത് അതിന്റെ വഴിക്ക് പോകും. അങ്ങനെ പോയിക്കൊണ്ടിരിക്കും. അറിയാവുന്നവർക്ക് നമ്മുടെ കാര്യം അറിയാം. അല്ലാത്തവർ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അതിലൊന്നും ശ്രദ്ധിക്കാതിരിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week