28.8 C
Kottayam
Tuesday, June 16, 2026

വീടുകളിലെത്തി സഹായാഭ്യർഥന; പൂട്ടിയിട്ട വീട് കണ്ടപ്പോൾ മോഷണം,കവർന്നത് പത്തുപവൻ

Must read

വരന്തരപ്പിള്ളി: മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി അരക്കൂര്‍ സ്വദേശി നന്ദ (19), കോയമ്പത്തൂര്‍ തെന്‍സങ്കപാളയം സ്വദേശി അനുസിയ (18) എന്നിവരെയാണ് വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പില്‍ വിഷ്ണുദാസിന്റെ വീട്ടിലാണ് തിങ്കളാഴ്ച ഇവര്‍ മോഷണം നടത്തിയത്.

കൊടകര ശാന്തിനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവര്‍ ആക്രിക്കച്ചവടവും നടത്തിവന്നിരുന്നു. പകല്‍സമയം പലയിടങ്ങളിലും വീടുകളിലെത്തി സഹായാഭ്യര്‍ഥന നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. മുപ്ലിയത്തെ വീട്ടിലെത്തിയ പ്രതികള്‍ മുന്‍വശത്തെ കാര്‍പ്പെറ്റിന് താഴെ വെച്ചിരുന്ന താക്കോലെടുത്ത് വാതില്‍ തുറന്നാണ് അകത്തു കടന്നത്. വീടിനകത്തിരുന്ന താക്കോല്‍ ഉപയോഗിച്ച് അലമാര തുറന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി കടക്കുകയായിരുന്നു.

പ്രദേശത്ത് ചുറ്റിത്തിരിഞ്ഞിരുന്ന തമിഴ് യുവതീയുവാക്കളെക്കുറിച്ച് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. നേരത്തേ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന പ്രതികളുടെ ചിത്രം കാണിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പരാതിയില്ലാതിരുന്നതിനാല്‍ തുടര്‍നടപടികള്‍ ഉണ്ടായില്ല.

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ താമസിച്ചിരുന്ന കൊടകരയിലെ വാടകവീട്ടില്‍നിന്ന് കണ്ടെടുത്തു. വരന്തരപ്പിള്ളി എസ്.എച്ച്.ഒ. എസ്. ജയകൃഷ്ണന്‍, എസ്.ഐ. ലാലു, എ.എസ്.ഐ. ഡാജി, എസ്.സി.പി.ഒ. ബിനോയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അരങ്ങേറ്റത്തിൽ സ്പെയിനിനെ പൂട്ടി കേപ് വെർദെ; മുൻ ചാമ്പ്യന്മാരെ ഗോൾരഹിത സമനിലയിൽ തളച്ച് കളിമുറ്റത്തെ അത്ഭുതക്കുതിപ്പ്

അറ്റ്‌ലാന്റ: ലോകകപ്പ് ഫുട്ബോളിന്റെ വൻവേദിയിലേക്ക് ആദ്യമായി എത്തിയ കേപ് വെർദെ എന്ന കൊച്ചു രാജ്യം തങ്ങൾ വന്നത് വെറുതെയല്ലെന്ന് ആദ്യ മത്സരത്തിൽ തന്നെ തെളിയിച്ചിരിക്കുകയാണ്. അമേരിക്കയിലെ അറ്റ്‌ലാന്റയിൽ വെച്ച് നടന്ന തങ്ങളുടെ ചരിത്രത്തിലെ...

സമാധാന കരാറിൽ ഡിജിറ്റിലായി ഒപ്പുവെച്ചെന്ന് വാൻസ്; ഇസ്രയേലിന്റെ ആശങ്ക ഞങ്ങളുടെ വിജയത്തിന് തെളിവെന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാറിൽ യുഎസിന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കരാറിൽ ഡിജിറ്റലായി ഒപ്പുവെച്ചതായി അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. കരാറിൽ യുഎസ് ഇതിനോടകം ഡിജിറ്റലായി ഒപ്പുവെച്ചെന്ന്...

പിച്ചിലൂടെ ഓടിയതിന് 10 റണ്‍സ് പിഴ! അവസാന പന്തില്‍ റണ്ണൗട്ടും നാടകീയ രംഗങ്ങളും; തിലക് വര്‍മ്മ ചോദിച്ചുവാങ്ങിയ സൂപ്പര്‍ ഓവറില്‍ കനത്ത തോല്‍വി; ശ്രീലങ്കന്‍ യുവനിരയ്ക്ക് മുന്നില്‍ നാണംകെട്ട് ഇന്ത്യ എ ടീം

ധാംബുള്ള: ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ മുനയില്‍ നിര്‍ത്തിയ ട്വിസ്റ്റുകളും നാടകീയതകളും നിറഞ്ഞ മത്സരത്തില്‍ ഇന്ത്യ എ ടീമിനെ സൂപ്പര്‍ ഓവറില്‍ കീഴടക്കി ശ്രീലങ്ക എ ടീം ത്രിരാഷ്ട്ര എ ടീമുകളുടെ ഏകദിന പരമ്പരയില്‍...

ജയ്പൂരിലെ പ്രതിഷേധത്തിനിടെ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം; മുഖത്തടിയേറ്റു; വലിച്ചിഴയ്ക്കാന്‍ ശ്രമം; ആക്രമിച്ചത് ഭീരുക്കളെന്നും ശക്തമായ പ്രതിഷേധം തുടരുമെന്നും ദീപ്‌കെ

ജയ്പൂര്‍: ദേശീയ ശ്രദ്ധയാകര്‍ഷിച്ച നീറ്റ് (NEET) പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നയിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (CJP) സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്ക്ക് നേരെ രാജസ്ഥാനിലെ...

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

Popular this week