പോലീസുകാരന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി!
ബംഗളൂരു: പോലീസ് കോണ്‍സ്റ്റബിളിന്റെ വീട്ടില്‍ നിന്ന് ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം മോഷണം പോയി. കര്‍ണാടക സ്റ്റേറ്റ് റിസര്‍വ് പോലീസില്‍ (കെ എസ് ആര്‍ പി) കോണ്‍സ്റ്റബിള്‍ ആയ വി കെ ചന്നകേശവിന്റെ കോറമംഗലയിലുള്ള കെഎസ് ആര്‍ പി ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്. സംഭവത്തില്‍ വീട്ടിലെ പാചകക്കാരനായ ഗോവിന്ദരാജുവിന്റെ പേരില്‍ കോണ്‍സ്റ്റബിള്‍ മടിവാള പോലീസില്‍ പരാതി നല്‍കി.
ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തായിരുന്നു കവര്‍ച്ചയെന്ന് പരാതിയില്‍ പറയുന്നു. ചെയിന്‍, കമ്മല്‍ തുടങ്ങിയവയുള്‍പ്പെടെ 39 ഗ്രാം സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഗോവിന്ദരാജുവാണ് മോഷ്ടിച്ചതെന്ന സൂചനകള്‍ ലഭിച്ചപ്പോള്‍ തിരികെ തരണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞതിനെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു.