31.3 C
Kottayam
Saturday, September 28, 2024

നടി ശോഭനയുടെ വീട്ടിൽ മോഷണം,പണമെടുത്തത് വീട്ടിലെ ജോലിക്കാരി; പിന്നീട് സംഭവിച്ചത്‌

Must read

ചെന്നൈ : നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. വീട്ടുജോലിക്കാരി കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാർച്ച്‌ മുതലാണ് മോഷണം തുടങ്ങിയത്.

പണം നഷ്ടപ്പെടുന്നുവെന്ന സംശയം തോന്നിയ ശോഭന, വിജയയോട് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. തുടർന്ന് പൊലീസിൽ പരാതി നൽകി. പിന്നാലെ നടന്ന അന്വേഷണത്തിലാണ് മോഷണ വിവരം പുറത്തുവന്നത്.

പണം ശോഭനയുടെ ഡ്രൈവർ മുരുകന്റെ ഗൂഗിൾ പേ അക്കൗണ്ട് വഴി, മകൾക്ക് കൈമാറിയെന്ന് വിജയ വെളിപ്പെടുത്തി. സത്യം മനസിലായതോടെ ശോഭന പരാതി പിൻവലിച്ചെന്നും, വിജയയെയും മുരുകനെയും താക്കീത് ചെയ്തു വിട്ടയച്ചെന്നും തെയ്ന്നാംപെട്ട് എസ് ഐ പറഞ്ഞു. വിജയയെ തുടര്‍ന്നും വീട്ടിൽ നിർത്താൻ തീരുമാനിച്ചെന്നും മോഷ്ടിച്ച പണം ശമ്പളത്തിൽ നിന്നും പിടിക്കുമെന്നും റിപ്പോർട്ടുണ്ട്. ശോഭന വാർത്തയോട് പ്രതികരിച്ചിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

4 സംസ്ഥാനങ്ങളിൽ എടിഎം കവർച്ച നടത്തിയ സംഘം; തമിഴ്നാട് പൊലീസിലെ 4 സംഘം അന്വേഷിക്കും 

തൃശ്ശൂർ : എടിഎം കവർച്ചാ കേസിൽ തമിഴ്നാട്ടിൽ 4 സംഘങ്ങളായി അന്വേഷണം. തമിഴ്നാട് പൊലീസിലെ ഒരു സംഘം ഹരിയാനയിലേക്ക് പോകും. പ്രതികളെക്കുറിച്ച് കൂടുതൽ വിവരം ശേഖരിക്കാനാണ് സംഘം ഹരിയാനയിലേക്ക് പോകുന്നത്. പ്രതികൾ അന്വേഷണത്തിനോട് സഹകരിക്കുന്നില്ലെന്നാണ്...

നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി

ബെം​ഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ബെം​ഗളൂരു കോടതി. കേന്ദ്ര മന്ത്രിക്കും മറ്റ് അഞ്ചുപേർക്കുമെതിരേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട...

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Popular this week