CrimeKeralaNews

ചോരക്കുഞ്ഞിനെ കൊന്നത് അവിഹിതം മറയ്ക്കാൻ; പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ ചോരകുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മ അറസ്റ്റിലായിരുന്നു. പത്തു ദിവസം മുൻപ് നടന്ന ഞെട്ടിക്കുന്ന കൊലപാതകം പുറംലോകമറിഞ്ഞത് മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിച്ചു പുറത്തേക്കിട്ടതോടെ ആയിരുന്നു.  അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശിനി ജൂലിയെ ആണ് അറസ്റ്റ് ചെയ്തത്.

പത്തു ദിവസം മുൻപ് വീടിന് സമീപം കുഴിച്ചിട്ട മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിച്ചു പുറത്തേക്കിട്ടതോടെ ആയിരുന്നു സംഭവം പുറത്തറിഞ്ഞത്. ഈ കഴിഞ്ഞ പതിനെട്ടാം തിയതിയാണ് സംഭവമുണ്ടായത്. തെരുവുനായകൾ കടിച്ചു വലിക്കുന്ന നിലയിൽ  നാട്ടുകാരാണ് നവജാത ശിശുവിന്റെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയത്. ഉടൻതന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.

പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് അമ്മ ജൂലി അറസ്റ്റിലായത്. അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഉപേക്ഷിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതോടെ സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ച് പൊലീസ് സമീപകാലത്തെ പ്രസവങ്ങൾ അന്വേഷിച്ചിരുന്നു.

ജൂലിയെ നേരത്തെ തന്നെ സംശയിച്ചിരുന്ന പൊലീസ് പിന്നീട് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഇതിൽ സമീപകാലത്ത് ഇവർ പ്രസവിച്ചതായി കണ്ടെത്തി. എന്നാൽ കുഞ്ഞെവിടെ എന്ന ചോദ്യത്തിന് ജൂലിക്ക് മറുപടിയുണ്ടായില്ല. ഇതോടെ കൂടുതൽ അന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.

വീടിനോട് ചേർന്ന ശുചിമുറിയിൽ വെച്ച് പ്രസവിച്ച ജൂലി കുഞ്ഞിലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വീടിന് പിൻഭാഗത്ത് തന്നെ മറവു ചെയ്യുകയും ചെയ്തു. ഇവിടെ നിന്നാണ് നായ്ക്കൾ കടിച്ചെടുത്ത് തീരത്ത് കൊണ്ടിട്ടതും നാട്ടുകാർ കണ്ടെത്തിയതും. ലിയുടെ ഭർത്താവ് ഒരു വർഷം മുൻപ് മത്സ്യബന്ധനത്തിനിടെ മരിച്ചിരുന്നു. പ്രദേശത്തെ ആശുപത്രികൾ കേന്ദ്രീകരിച്ചും സമൂഹമാധ്യമങ്ങൾ വഴിയും പൊലീസ് വ്യാപക അന്വേഷണമാണ് നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker